1 GBP = 104.15
breaking news

വിടവാങ്ങിയത് കേരള ചരിത്രത്തോടൊപ്പം നടന്ന വ്യക്തി; പല നിർണായക സംഭവങ്ങളും പകർത്തിയ കേരളത്തിലെ ആദ്യ പ്രൊഫഷണൽ പ്രസ് ഫോട്ടോഗ്രാഫർ

വിടവാങ്ങിയത് കേരള ചരിത്രത്തോടൊപ്പം നടന്ന വ്യക്തി; പല നിർണായക സംഭവങ്ങളും പകർത്തിയ കേരളത്തിലെ ആദ്യ പ്രൊഫഷണൽ പ്രസ് ഫോട്ടോഗ്രാഫർ

കേരളത്തിലെ ആദ്യ പ്രൊഫഷണൽ പ്രസ് ഫോട്ടോഗ്രാഫറായിരുന്നു ശിവൻ. ഫോട്ടോഗ്രാഫിയിൽ സൗന്ദര്യശാസ്ത്രവും കലയുമുണ്ടെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിയ ശിവൻ അക്ഷരാർത്ഥത്തിൽ ബഹുമുഖ പ്രതിഭയായിരുന്നു.

കേരള ചരിത്രത്തിലെ നിർണായകമായ പല സംഭവങ്ങൾക്കും ദൃക്‌സാക്ഷിയായ ഫോട്ടോഗ്രാഫറാണ് ശിവൻ. അതുകൊണ്ടുതന്നെ കേരള ചരിത്രത്തോടൊപ്പം നടന്ന ഒരാൾ എന്ന വിശേഷണം ശിവന് നന്നായി ചേരും.

ഫോട്ടോഗ്രാഫിയെ ആരും അത്ര ശ്രദ്ധിക്കാതിരുന്ന കാലത്ത് ആ മേഖലയിൽ സജീവമായി പ്രവർത്തിക്കുകയും അതിനെ മുഖ്യധാരയിലെത്തിക്കുകയും ചെയ്തതിൽ ശിവനുള്ള പങ്ക് നിസ്തുലമാണ്. 1957ലെ ആദ്യ ഇ.എം.എസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയടക്കം നിരവധി ചരിത്ര മുഹൂർത്തങ്ങൾ ശിവൻ ക്യാമറയിൽ പകർത്തി.പിന്നീട് സിനിമ, ഡോക്യുമെന്ററി, നാടകം തുടങ്ങി ശിവൻ കൈവെയ്ക്കാത്ത മേഖലകൾ കുറവാണ്. ചെമ്മീന്റെ സ്റ്റിൽ ഫോട്ടോഗ്രാഫറെന്ന നിലയിൽ ചലച്ചിത്ര രംഗത്ത് ശിവൻ പ്രശസ്തനായി. സ്വപ്നം എന്ന ചിത്രം നിർമിക്കുകയും യാഗം, അഭയം, കൊച്ചു കൊച്ചു മോഹങ്ങൾ, ഒരു യാത്ര, കിളിവാതിൽ, കേശു എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. മൂന്ന് തവണ ദേശീയ പുരസ്‌കാരം നേടി. 1959ൽ തിരുവനന്തപുരത്ത് ആരംഭിച്ച ശിവൻസ് സ്റ്റുഡിയോ പിന്നീട് തലസ്ഥാനത്തെ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ ഒരു കേന്ദ്രമായി മാറി.1932 മേയ് 14ന് ഹരിപ്പാട് പടീറ്റതിൽ ഗോപാല പിള്ളയുടേയും ഭവാനി അമ്മയുടേയും മകനായിട്ടാണ് ശിവശങ്കരൻ നായരെന്ന ശിവന്റെ ജനനം. പരേതയായ ചന്ദ്രമണി ശിവനാണ് ഭാര്യ. പ്രശസ്ത ചലച്ചിത്ര സംവിധായകരായ സംഗീത് ശിവൻ, സന്തോഷ് ശിവൻ, സഞ്ജീവ് ശിവൻ എന്നിവരും സരിതാ രാജീവും മക്കളാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more