1 GBP = 104.15
breaking news

ഫീനിക്സ് നോർത്താംപ്ടൺ ബാഡ്മിന്റൺ ടൂർണമെന്റ് ആവേശ്വജ്വലമായി.

ഫീനിക്സ് നോർത്താംപ്ടൺ ബാഡ്മിന്റൺ ടൂർണമെന്റ് ആവേശ്വജ്വലമായി.

റിജൻ അലക്സ്

നോർത്താംപ്ടൺ മൗൾട്ടൻ സ്പോർട്സ് കോംപ്ലക്സിൽ വെച്ച് മാർച്ച് 17ന് നടത്തപ്പെട്ട യു കെ യിലെ പ്രമുഖ ടീമുകൾ മാറ്റുരച്ച ആദ്യാവസാനം വരെ ആകാംഷഭരിതമായിരുന്ന ഫീനിക്സ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ അഡ്വാൻസ്ഡ് കാറ്റഗറി ഫൈനലിൽ ഇഞ്ചോടിഞ്ച് നടന്ന മത്സരത്തിൽ പിതാവും മകനും ചേർന്ന അനിൽ പാലക്കൽ, സിദ്ധ് പാലക്കൽ (ലണ്ടൻ) സഖ്യം ലെനിൻ, സുരേഷ് (ലണ്ടൻ) സഖ്യത്തെ തോൽപ്പിച്ചു കിരീടം ചൂടി. ഇംഗ്ലണ്ട് നാഷണൽ ജൂനിയർ താരമായ സിദ്ധിന്റെ പ്രകടനം കാണികളെ പുളകം കൊള്ളിച്ചു. അഡ്വാൻസ്‌ കാറ്റഗറിയിൽ ബിജു , പ്രവീൺ (കേംബ്രിഡ്ജ്) സഖ്യം സെക്കന്റ് ‌റണ്ണേഴ്‌സ് ‌അപ്പ് കരസ്ഥമാക്കിയപ്പോൾ ജിജു, ജോബി സഖ്യം (വോക്കിങ്) തേർഡ് റണ്ണേഴ്‌സ് അപ്പ് ആയി.

മാസ്മരികതകൾ നിറഞ്ഞു നിന്ന ഇന്റർമീഡിയറ്റ് ക്യാറ്റഗറി മത്സരത്തിൽ അജി, ബെന്നറ്റ് (സ്റ്റോക്) സഖ്യം കിരീടം ചൂടിയപ്പോൾ ബാബു, അരുൺ (നോട്ടിങ്ങ്ഹാം) സഖ്യം ഫസ്റ്റ് റണ്ണേഴ്‌സ് അപ്പും , ജോസ് , ഉദയ് (കവൻട്രി) സഖ്യം സെക്കന്റ് റണ്ണേഴ്‌സ് അപ്പ് , ജോബി മാത്യു, ജോബി തോമസ്‌ (കവൻട്രി) സഖ്യം തേർഡ് റണ്ണേഴ്‌സ് അപ്പും കരസ്ഥമാക്കി. കൃത്യതയാർന്ന സംങ്കാടക മികവ് കൊണ്ട് ശ്രെദ്ധയാകര്ഷിച്ച ടൂർണമെന്റിന്റെ നടത്തിപ്പിന് ജിനി തോമസ്, ജോമേഷ് മാത്യു, റോസ്ബിൻ രാജൻ എന്നിവരുടെ മെൽനോട്ടത്തിൽ മുഴുവൻ ക്ലബ് അംഗങ്ങളും പങ്ക് കൊണ്ടു. വിജയികൾക്കുള്ള സമ്മാനദാനം ഷാജൻ എബ്രഹാം (Protection Advisor) , ഫീനിക്സ് ക്ലബ്ബിന്റെ അംഗങ്ങൾ ചേർന്ന് നടത്തി.

വിജയകരമായ ബാഡ്മിന്റൺ ടൂർണമെന്റിന് ശേഷം ഇനി യു കെ യിലെ ക്രിക്കറ്റ് ടൂർണമെന്റുകളിൽ പങ്കാളിത്തവും, നടത്തിപ്പും കൊണ്ടും സജ്ജീവ സാന്നിധ്യമറിയിക്കാൻ തീരുമാനിച്ചിരിക്കുന്ന ഫീനിക്സ് ക്ലബ് വരാൻ പോകുന്ന കേരള ബോട്ട് റേസിൽ സ്വന്തം ടീമിനെ പങ്കെടുപ്പിക്കുന്നതാണ് എന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more