1 GBP = 95.04
breaking news

ഓക്സ്ഫോർഡിൽ നിര്യാതയായ ഫിലോമിനജോസഫിന് ആദരാജ്ഞലികൾ അർപ്പിച്ച് ഗ്രേറ്റ് ബ്രിട്ടൻസീറോ മലബാർ രൂപത

ഓക്സ്ഫോർഡിൽ നിര്യാതയായ ഫിലോമിനജോസഫിന് ആദരാജ്ഞലികൾ അർപ്പിച്ച് ഗ്രേറ്റ് ബ്രിട്ടൻസീറോ മലബാർ രൂപത

പ്രെസ്റ്റൻ: യുകെയിൽ കൊറോണവൈറസ് ബാധിച്ച്ചികിത്സയിലിരിക്കെ മരണമടഞ്ഞ ഓക്സ്ഫോർഡിലെനേഴ്സ് ഫിലോമിന ജോസഫിന് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആദരാഞ്ജലികൾ. പരേതയുടെവേർപാടിൽ ദുഃഖിക്കുന്ന ഭർത്താവ് ജോസഫ്വർക്കിയുടെയും മക്കളായ ജെറില്‍, ജിം, ജെസിഎന്നിവരുടെയും വേദനയിൽ പങ്കുചേരുന്നതായിരൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽപിതാവ് തന്റെ അനുശോചനസന്ദേശത്തിൽ പറഞ്ഞു.

 

ഓക്‌സ്‌ഫോഡ് ജോൺ റാഡ് ക്ലിഫ് ഹോസ്പിറ്റലിൽആബുലേറ്ററി അസ്സസ്മെന്റ് യൂണിറ്റിൽ നഴ്‌സായിജോലി ചെയ്തു വരികയായിരുന്നു. രോഗികളെപരിചരിക്കുന്നതിനിടയില്‍ ഒരു മാസം മുമ്പാണ് രോഗംബാധിച്ചത്. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തിൽചികിത്സയിലായിരുന്ന ഫിലോമിന വെള്ളിയാഴ്ചവെളുപ്പിനെയാണ് വിടവാങ്ങിയത്. കോട്ടയം ജില്ലയിൽമോനിപ്പള്ളി ഇല്ലിക്കൽ കുടുംബാംഗമാണ് ഫിലോമിന.

 

കോവിഡ് ബാധിച്ച രോഗികൾക്കുവേണ്ടി സ്വന്തം ജീവൻതൃണവൽഗണിച്ചു ജീവന്റെ ശുശ്രൂഷയിൽവ്യാപൃതയായിരിക്കെ ദൈവസന്നിധിയിലേക്ക്വിളിക്കപ്പെട്ട ഫിലോമോനെ തന്റെ വിളിക്ക് പ്രത്യുത്തരംനൽകിയാണ് വിടവാങ്ങിയത്. പരേതയുടെകുടുംബത്തെ ദൈവസന്നിധിയിൽസമർപ്പിക്കുന്നതായും ആത്മശാന്തിക്കായിപ്രാർത്ഥിക്കുന്നതായും തന്റെ അനുശോചനസന്ദേശത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.

ഫാ. ടോമി എടാട്ട്

പിആർഒ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more