1 GBP = 104.15
breaking news

ഈ ഭരണം തുടര്‍ന്നാല്‍ കേരളം പറുദീസയാകും: മലയാള മനോരമ എഡിറ്റര്‍ ഫിലിപ്പ് മാത്യു

ഈ ഭരണം തുടര്‍ന്നാല്‍ കേരളം പറുദീസയാകും: മലയാള മനോരമ എഡിറ്റര്‍ ഫിലിപ്പ് മാത്യു

ആലപ്പുഴ: ഈ ഭരണം തുടര്‍ന്നാല്‍ കേരളം പറുദീസയാകുമെന്ന് മലയാള മനോരമ എഡിറ്റര്‍ ഫിലിപ്പ് മാത്യു. ദേശാഭിമാനി ആലപ്പുഴ എഡിഷന്‍ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം കണ്ട കരുത്തരായ മുഖ്യമന്ത്രിമാരിലൊരാളാണ് പിണറായി വിജയന്‍. വികസനവഴികളില്‍ വരുന്ന പ്രതിബന്ധങ്ങളെ തട്ടിത്തെറിപ്പിച്ച് മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി കാണിക്കുന്ന ഇച്ഛാശക്തി അപാരമാണ്.

കേരളം ഇതുപോലെ മുന്നോട്ടുപോയാല്‍ ഒരു പറുദീസയാകുമെന്നുറപ്പ്. തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെയുള്ള ജലപാത യാഥാര്‍ഥ്യമായാല്‍ കേരളം രണ്ടുവര്‍ഷം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി വളരുമെന്നതില്‍ സംശയമില്ല. അത് നടപ്പാക്കാന്‍ മുന്‍കൈയെടുത്ത മുഖ്യമന്ത്രിക്കും ടീമിനും എല്ലാ ആശംസകളും നേരുന്നു.

ആലപ്പുഴയുടെ വികസനരംഗത്ത് കാര്യമായ സംഭാവന നല്‍കാന്‍ ദേശാഭിമാനിക്കു കഴിയുമെന്നാണ് പ്രതീക്ഷ. വിപ്ലവത്തിന്റെ മണ്ണായ ആലപ്പുഴയില്‍ ദേശാഭിമാനിക്ക് എഡിഷന്‍ വരാന്‍ വൈകിയില്ലേയെന്നൊരു സംശയമുണ്ട്. എങ്കിലും ദേശാഭിമാനി ആലപ്പുഴയില്‍ എഡിഷന്‍ ആരംഭിക്കുന്നതില്‍ മനോരമയ്ക്ക് സന്തോഷമുണ്ട്. മത്സരം ശക്തമാകുമ്പോഴാണ് മികവ് കൂടുന്നത് എന്നതാണ് ആ സന്തോഷത്തിനു കാരണമെന്നും ഫിലിപ്പ് മാത്യു പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more