1 GBP = 107.76
breaking news

കെന്റിലെ മെയ്ഡ്സ്റ്റോണിൽ മലയാളി മരണമടഞ്ഞു; വിടപറഞ്ഞത് കായംകുളം സ്വദേശിയായ ഫിലിപ്പ് സി രാജൻ

കെന്റിലെ മെയ്ഡ്സ്റ്റോണിൽ മലയാളി മരണമടഞ്ഞു; വിടപറഞ്ഞത് കായംകുളം സ്വദേശിയായ ഫിലിപ്പ് സി രാജൻ

മെയ്ഡ്സ്റ്റോൺ : കെന്റിലെ മെയ്ഡ്സ്റ്റോണിൽ കായംകുളം സ്വദേശി മരണമടഞ്ഞു. കായംകുളം ഇല്ലിപ്പാക്കുളം ചാതവന ഫിലിപ്പ് സി രാജനാണ് (42 ) ഇന്ന് രാവിലെ വിടപറഞ്ഞത്. അസുഖബാധിതനായി മെയ്ഡ്സ്റ്റോൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രിയോടെ കാർഡിയാക് അറസ്റ്റ് വരികയും മരണം സംഭവിക്കുകയുമായിരുന്നു. സംസ്കാരം സംബന്ധിച്ചുള്ള വിവിരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

കാന്റർബറി മാർത്തോമാ ചർച്ച് ഇടവകാംഗമാണ്. ഭാര്യ ടെറി മെയ്ഡ്സ്റ്റോൺ ഹോസ്പിറ്റലിൽ ഫിസിയോളജിസ്റ്റ് ആണ്. മക്കൾ മാത്യു, സാറ

ഫിലിപ്പിന്റെ സി രാജന്റെ നിര്യാണത്തിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ദേശീയ വക്താവ് അഡ്വ എബി സെബാസ്റ്റ്യൻ, ലെയ്സൺ ഓഫീസർ മനോജ്കുമാർ പിള്ള, ദേശീയ സമിതിയംഗം ഷാജി തോമസ്, സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻ്റ് സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി ജിപ്സൻ തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ഫിലിപ്പിന്റെ സി രാജന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more