1 GBP = 103.17
breaking news

കൗമാരക്കാരിൽ വാക്​സിൻ 100 ശതമാനം ഫലപ്രദമെന്ന്​ ഫൈസർ

കൗമാരക്കാരിൽ വാക്​സിൻ 100 ശതമാനം ഫലപ്രദമെന്ന്​ ഫൈസർ

ന്യൂഡൽഹി: 12 മുതൽ 15 വയസ്​ വരെ പ്രായമുള്ളവരിൽ തങ്ങളുടെ കോവിഡ്​ വാക്​സിൻ 100 ശതമാനം ഫലപ്രദമെന്ന്​ ബയോടെക്​-​ഫൈസർ. അടുത്ത അധ്യയന വർഷത്തിന്​ മുമ്പ്​ വിദ്യാർഥികൾക്ക്​ വാക്​സിൻ നൽകാനുള്ള ക്രമീകരണമൊരുക്കുമെന്നും അനുമതിക്കായി വിവിധ ഏജൻസികളെ സമീപിച്ചിട്ടുണ്ടെന്നും ഫൈസർ അറിയിച്ചു.

2,260 കൗമാരക്കാരിൽ നടത്തിയ പഠനത്തിൽ കോവിഡിനെതിരെ വാക്​സിൻ 100 ശതമാനം ഫലപ്രദമാണെന്ന്​ കമ്പനി പ്രസ്​താവനയിൽ അറിയിച്ചു. ഈ വിവരങ്ങൾ യു.എസ്​ എഫ്​.ഡി.എയുമായി പങ്കുവെക്കും. മറ്റ്​ ഏജൻസികളേയും പഠനഫലങ്ങളുമായി സമീപിക്കുമെന്ന്​ ഫൈസർ അറിയിച്ചു.

നേരത്തെയുള്ള പഠനങ്ങളിൽ ഫൈസർ വാക്​സിൻ 95 ശതമാനം ഫലപ്രദമാണെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more