1 GBP = 104.15
breaking news

സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാൻ കോഴ്‌സുകള്‍, മിഷൻ 2047 സിഡി, കണക്കില്ലാത്ത പണവും; PFI കേന്ദ്രങ്ങളിലെ റെയ്ഡിൽ കണ്ടെത്തിയത്

സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാൻ കോഴ്‌സുകള്‍, മിഷൻ 2047 സിഡി, കണക്കില്ലാത്ത പണവും; PFI കേന്ദ്രങ്ങളിലെ റെയ്ഡിൽ കണ്ടെത്തിയത്

ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കാനുള്ള ‘മിഷന്‍ 2047’ മായി (mission 2047) ബന്ധപ്പെട്ട ബ്രോഷന്‍, സിഡി, ഐഇഡി കോഴ്‌സ് മെറ്റീരിയലുകൾ, കണക്കില്‍പ്പെടാത്ത പണം എന്നിവപോപ്പുലര്‍ ഫ്രണ്ടിന്റെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡുകളില്‍ (raid) അന്വേഷണ ഏജന്‍സികള്‍ കണ്ടെടുത്തു

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (PFI) നിരോധിച്ച് ഉത്തരവിറക്കി. ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കാനുള്ള ‘മിഷന്‍ 2047’ മായി (mission 2047) ബന്ധപ്പെട്ട ബ്രോഷന്‍, സിഡി, ഐഇഡി കോഴ്‌സ് മെറ്റീരിയലുകൾ, കണക്കില്‍പ്പെടാത്ത പണം എന്നിവപോപ്പുലര്‍ ഫ്രണ്ടിന്റെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡുകളില്‍ (raid) അന്വേഷണ ഏജന്‍സികള്‍ കണ്ടെടുത്തു.

ഏഴ് സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡുകളില്‍ പിഎഫ്‌ഐയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 150-ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 16 വര്‍ഷം പഴക്കമുള്ള സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപക അംഗങ്ങളില്‍ ചിലര്‍ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ (SIMI) നേതാക്കളാണെന്നും പിഎഫ്ഐക്ക് ജമാത്ത്-ഉല്‍-മുജാഹിദീന്‍ ബംഗ്ലാദേശുമായി (JMB) ബന്ധമുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. ജെഎംബിയും സിമിയും നിരോധിത സംഘടനകളാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more