1 GBP = 104.17
breaking news

പെർത്തിൽ ഇന്ത്യ തകർന്നടിഞ്ഞു

പെർത്തിൽ ഇന്ത്യ തകർന്നടിഞ്ഞു

പെ​ർ​ത്ത്​: അത്ഭുതങ്ങൾ സംഭവിച്ചില്ല, പെർത്തിൽ ഇന്ത്യ തകർന്നടിഞ്ഞു. ആസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ 146 റൺസിനാണ് തോറ്റത്. 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് കളിക്കളത്തിലിറങ്ങിയ ഇന്ത്യൻ ടീമിനെ 140 റൺസിന് ആസ്ട്രേലിയ ചുരുട്ടിക്കെട്ടി.

രണ്ട് ഇന്നിങ്സുകളിലുമായി നേഥൻ ലിയോണ്‍ എട്ടു വിക്കറ്റാണ് വീഴ്ത്തിയത്. സ്കോർ: ഓസ്ട്രേലിയ: 326, 243; ഇന്ത്യ: 283, 140

മുരളീ വിജയ് (20), വിരാട് കോഹ്‌ലി (17), അജിങ്ക്യ രഹാനെ (30), ഹനുമ വിഹാരി (28), ഋഷഭ് പന്ത് (30) എന്നിവരാണു രണ്ടാം ഇന്നിങ്സിൽ രണ്ടക്കം കടന്നവർ. ഇഷാന്ത് ശർമ, ജസ്പ്രീത് ബുമ്ര എന്നിവർ സംപൂജ്യരായി മടങ്ങിയതോടെ ഇന്ത്യയുടെ തോൽവി പൂർണമാകുകയായിരുന്നു.

ഇതോടെ 146 റൺസ് വിജയവുമായി ഓസീസ് നാലു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യക്കൊപ്പമെത്തി. പരമ്പരയിലെ മൂന്നാം ടെസ്റ്റ് 26ന് മെൽബണിൽ നടക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more