എല്‍ഡിഎഫിനുള്ളിലെ തര്‍ക്കത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും മത്സരിച്ച നാലുസീറ്റുകളും എന്‍സിപിക്ക് വേണമെന്ന ആവശ്യവുമായി ടിപി പീതാംബരന്‍ മാസ്റ്റര്‍.
സീറ്റ് മറ്റൊരാള്‍ക്ക് നല്‍കാനുള്ള തീരുമാനം അംഗീകരിക്കില്ല. സംസ്ഥാനത്തെ തര്‍ക്കം കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തും. അന്തിമ തീരുമാനം കേന്ദ്രം എടുക്കും. അത് എല്ലാവരും അംഗീകരിക്കുമെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.
സിറ്റിങ് സീറ്റുകളില്‍ വിജയിച്ച ഘടകകക്ഷികളെ അവിടെ തന്നെ മത്സരിപ്പിക്കുക എന്നുള്ളതാണ് ഇടതുമുന്നണിയുടെ രീതിയെന്ന് അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സീറ്റിന്റെ കാര്യത്തില്‍ എന്‍സിപി തര്‍ക്കം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ”യുഡിഎഫുമായി ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. പാലാ സീറ്റില്‍ ഒരു തര്‍ക്കത്തിന്റെ ആവശ്യമില്ല. അതത് പാര്‍ട്ടികള്‍ മത്സരിച്ച് വിജയിച്ച സീറ്റുകളില്‍ അതത് പാര്‍ട്ടികള്‍ തന്നെ മത്സരിക്കണമെന്നുളളതാണ് ഇടതുപക്ഷ മുന്നണിയുടെ തീരുമാനം. ആ തീരുമാനമനുസരിച്ച് എന്‍സിപി ജയിച്ച സീറ്റാണ് പാല. അതുകൊണ്ട് പാലയില്‍ എന്‍സിപി തന്നെ മത്സരിക്കും. സിറ്റിങ് സീറ്റുകള്‍ വിട്ടുകളയുന്ന നടപടി ആരും സ്വീകരിക്കാറില്ല. എന്‍സിപി ഒരു അഖിലേന്ത്യാ പാര്‍ട്ടിയാണ്. സ്വാഭാവികമായി നയപരമായി കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുക്കുമ്പോള്‍ കേന്ദ്ര നേതൃത്വമാണ് തീരുമാനമെടുക്കുക. കേന്ദ്രം എടുക്കുന്ന തീരുമാനം ഞങ്ങളുടേതുമാണ്. പാര്‍ട്ടി തീരുമാനം അനുസരിച്ചായിരിക്കും മുന്നോട്ടുപോകുക.”
click on malayalam character to switch languages