1 GBP =
breaking news

പവിത്രൻ തീക്കുനിക്ക് ജോസഫ് മാഷിന്റെ ഗതി വരുമെന്ന് മതമൗലിക വാദികളുടെ ഭീഷണി

പവിത്രൻ തീക്കുനിക്ക് ജോസഫ് മാഷിന്റെ ഗതി വരുമെന്ന് മതമൗലിക വാദികളുടെ ഭീഷണി

കോഴിക്കോട്: ‘പർദ്ദ’ എന്ന കവിത പ്രസിദ്ധീകരിച്ചതിന് പിന്നാലെ കവി പവിത്രൻ തീക്കുനിയ്‌ക്ക് നേരെയുള്ള മതമൗലിക വാദികളുടെ സെെബർ ആക്രമണം തുടരുന്നു. എൻ.ഡി.എഫുകാർ കെെവെട്ടി മാറ്റിയ ജോസഫ് മാഷിന്റെ ഗതിയായിരിക്കും കവിയ്‌ക്ക് ഉണ്ടാവുമെന്നാണ് ഭീഷണി. ഫെയ്സ്ബുക്ക് കമന്റായാണ് ഭീഷണി ഉയർത്തിയിരിക്കുന്നത്. കവി തന്നെയാണ് ഇതിന്റെ സ്ക്രീൻ ഷോട്ട് ഇപ്പോൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പവിത്രൻ തീക്കുനി ‘പർദ്ദ ഒരു ആഫ്രിക്കൻ രാജ്യമാണ്’ എന്ന് തുടങ്ങുന്ന കവിത തന്റെ ഫെയ്സ്ബുക്കിൽ പോസ്‌റ്റ് ചെയ്‌തത്. തീവ്ര ഇസ്ലാമിക വിരുദ്ധതയാണ് ഇത്തരമൊരു കവിത എഴുതാൻ കാരണമെന്നാരോപിച്ച് നിരവധി പേർ രംഗത്തെത്തിയതോടെ അദ്ദേഹം കവിത പിൻവലിക്കുകയായിരുന്നു.

അതേസമയം, പർദ്ദയെ കുറിച്ചുള്ള അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും കവിതയിലെ ആഫ്രിക്കയെ കുറിച്ചുള്ള പരാമർശം കീഴാള വിരുദ്ധമാണെന്ന ക്രിയാത്മക വിമർശനം കണക്കിലെടുത്താണ് കവിത പിൻവലിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇത്തരമൊരു കവിത പ്രസിദ്ധീകരിച്ചതിന്റെ പേരിൽ അദ്ദേഹത്തെ കോളേജ് പരിപാടിയിൽ നിന്നും അധികൃതർ അദ്ദേഹത്തെ വിലക്കിയിരുന്നു. മലപ്പുറം കോട്ടക്കലിനടുത്തുള്ള എെ.യു ആർട്സ് ആൻഡ് സയൻസ് കോളേജിലെ പരിപാടിയിൽ നിന്നാണ് കവിയെ വിലക്കിയത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പവിത്രൻ തീക്കുനി തന്നെയാണ് തന്നെ വിലക്കിയ കാര്യം അറിയിച്ചത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more