1 GBP = 104.15
breaking news

കാറപകടത്തില്‍ മരണമടഞ്ഞ പോള്‍ ജോണിന്റെ സംസ്‌കാരം ചൊവ്വാഴ്ച മാഞ്ചസ്റ്ററില്‍ …. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി…

കാറപകടത്തില്‍ മരണമടഞ്ഞ പോള്‍ ജോണിന്റെ സംസ്‌കാരം ചൊവ്വാഴ്ച മാഞ്ചസ്റ്ററില്‍ …. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി…

മാഞ്ചസ്റ്ററില്‍ കഴിഞ്ഞയാഴ്ച നടന്ന കാറപകടത്തില്‍ മരണമടഞ്ഞ എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്ന പോള്‍ ജോണ്‍ ചൊവ്വാഴ്ച ഇഹലോകത്തോട് വിട ചൊല്ലും. മൃതസംസ്‌കാര ശുശ്രൂഷകള്‍ അടുത്ത ചൊവ്വാഴ്ച (28/3/2017) രാവിലെ 10.30 ന് വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ ആരംഭിക്കും. അപകട മരണത്തെ തുടര്‍ന്നുള്ള പോലീസ് നടപടി ക്രമങ്ങള്‍ പൂത്തിയാക്കി കൊറോണര്‍ അനുമതി കൊടുത്തതിനെ തുടര്‍ന്ന് ഇന്നലെ മ്യതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ഏറ്റെടുത്തതോടെയാണ് ഇതുവരെ നിലനിന്നിരുന്ന അനിശ്ചിതത്വം മാറിയത്.

ചൊവ്വാഴ്ച നടക്കുന്ന വിടവാങ്ങല്‍ സംസ്‌കാര ശുശ്രൂഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനാകും. രൂപതയുടെ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ സജി മലയില്‍ പുത്തന്‍പുര, സീറോ മലബാര്‍ ചാപ്ലയിന്‍ റവ.ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരി, സീറോ മലങ്കര ചാപ്ലയിന്‍ റവ.ഫാ.രഞ്ജിത്ത് തുടങ്ങി ഒട്ടേറെ വൈദികര്‍ സഹകാര്‍മ്മികരാകും. ദേവാലയ തിരുക്കര്‍മ്മങ്ങളെ തുടര്‍ന്ന് അന്തിമോപചാരമര്‍പ്പിക്കാന്‍ അവസരമൊരുക്കും. തുടര്‍ന്ന് പ്രിന്‍സസ് റോഡിലുള്ള സതേണ്‍ സിമിത്തേരിയിലായിരിക്കും പോളിന് അന്ത്യവിശ്രമം ഒരുങ്ങുന്നത്.

ക്‌നാനായ ചാപ്ലയന്‍സി, സീറോ മലബാര്‍ ചാപ്ലയന്‍സി, സീറോ മലങ്കര ചാപ്ലയന്‍സി എന്നിവയുടെ നേതൃത്വത്തില്‍ ആയിരിക്കും ചെവ്വാഴ്ചത്തെ ശുശ്രൂഷകള്‍ക്കുള്ള ക്രമീകരണങ്ങള്‍ നടക്കുക. മ്യതസംസ്‌കാര ശുശ്രൂഷകളില്‍ സംബന്ധിക്കുവാനും, അന്ത്യയാത്രാമൊഴിചൊല്ലുവാനും നാടിന്റെ നാനാഭാഗങ്ങളില്‍ വന്‍ ജനാവലി എത്തിച്ചേരുമെന്നാണ് കരുതുന്നത്. നാളെ ശനിയാഴ്ച ചേരുന്ന വിവിധ ചാപ്ലയന്‍സികളുടേയും മലയാളി അസോസിയേഷന്‍ പ്രതിനിധികളുടെയും യോഗത്തില്‍ ചൊവ്വാഴ്ചത്തെ ശുശ്രൂഷകളുടെയും, കാര്‍ പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തും.

പ്രായാധിക്യത്താലും രോഗത്താലും അവശതയനുഭവിക്കുന്ന പോളിന്റെ മാതാപിതാക്കള്‍ നാട്ടില്‍ നിന്നും എത്തിച്ചേരില്ലെന്ന് അറിയിച്ചിട്ടുണ്ട്. സഹോദരങ്ങും മറ്റു ബന്ധുക്കളും ഭാര്യ മിനിക്കും കുഞ്ഞുങ്ങള്‍ക്കും ആശ്വാസവുമായി എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഇളയ മകളായ ഏഞ്ചലയെ സ്‌കൂള്‍ സമയം കഴിഞ്ഞുള്ള കൊയര്‍ പ്രാക്ടീസിന് ശേഷം വീട്ടിലേക്ക് പോകുന്ന വഴി റോഡ് ക്രോസ് ചെയ്യുമ്പോള്‍ എതിരെ വന്ന കാര്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് പോള്‍ മരണമടഞ്ഞത്.സ്വജീവന്‍ നഷ്ടപ്പെടുത്തിയപ്പോള്‍ പോലും മകളുടെയും, കൂടെയുണ്ടായിരുന്നവരുടെയും ജീവന്‍ രക്ഷിക്കാന്‍ പോളിന് കഴിഞ്ഞു. ആരുമായും നല്ല സൗഹൃദം സൂക്ഷിച്ചിരുന്ന പോള്‍ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. നാട്ടില്‍ കൂടല്ലൂര്‍ സ്വദേശിയാണെങ്കിലും പോള്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മദ്രാസില്‍ ആയിരുന്നു. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ആല്‍ഫാ സ്‌കൈ ഷെഫ് എന്ന സ്ഥാപനത്തിലായിരുന്നു പോള്‍ ജോലി ചെയ്തു വന്നിരുന്നത്. ഭാര്യ മിനി വിഥിന്‍ഷോ ആശുപത്രിയില്‍ എന്‍ഡോസ് കോപ്പി വിഭാഗത്തില്‍ നഴ്‌സാണ്. മൂത്ത മകള്‍ കിമ്പര്‍ലി വാലി റേഞ്ച് സ്‌കൂളില്‍ പത്താം ക്ലാസിലും ഇളയ മകള്‍ ഏഞ്ചല സെന്റ്.ജോണ്‍സ് സ്‌കൂളില്‍ അഞ്ചാം ക്ലാസിലും പഠിക്കുന്നു.

സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്ന ദേവാലത്തിന്റെ വിലാസം :
St. ANT0NYS CHURCH,
DUNKERY ROAD,
WOODHOUSE PARK,
MANCHESTER,
M 22 WR.

സിമിത്തേരിയുടെ വിലാസം:
Southern Cemetery,
Barlow Moor Road,
Chorlton – Cum – Hardy,
M 21 7GL.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more