1 GBP = 104.13
breaking news

ആശുപത്രിയില്‍ നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ നഴ്‌സുമാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു

ആശുപത്രിയില്‍ നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ നഴ്‌സുമാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു

പാറ്റ്‌ന: ആശുപത്രിയില്‍ നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ നഴ്‌സുമാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. ചെരുപ്പുകള്‍ ഉപയോഗിച്ച് നഴ്‌സുമാര്‍ ചേര്‍ന്ന് ഡോക്ടറെ മര്‍ദ്ദിക്കുന്നതായാണ് ദൃശ്യങ്ങളില്‍ ഉള്ളത്. കത്തിഹാര്‍ ആശുപത്രിയിലുള്ള ഡോക്ടറെയാണ് മര്‍ദ്ദിച്ചത്.

ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ആശുപത്രി അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനാത്തില്‍ അധികാരികള്‍ ഡോക്ടറെ വിളിച്ചുവരുത്തി. എന്നാല്‍ ഈ സമയം ഡോക്ടറെ തങ്ങള്‍ക്ക് വിട്ടുനല്‍കണം എന്നാവശ്യപ്പെട്ട് ബഹളം വെയ്ക്കുകയും ഡോക്ടറെ മര്‍ദ്ദിക്കുകയുമായിരുന്നു. മറ്റ് ഡോക്ടര്‍മാര്‍ ചേര്‍ന്ന് കുറ്റോരോപിതനായ ഡോക്ടറെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ കാര്യമുണ്ടായില്ല. പിന്നീട് സംഭവസ്ഥലത്തുനിന്നും ഡോക്ടര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തില്‍ ജില്ലാ അധികാരികള്‍ ആശുപത്രിയില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കുറ്റാരോപതനെതിരെ അന്വേഷണം നടത്തുമെന്നും ആവശ്യമായ നടപടികള്‍ എടുക്കും എന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more