1 GBP = 99.85
breaking news

എല്ലാ പ്രാർത്ഥനകളും വിഫലമായി…. വയനാട് സ്വദേശി പാസ്റ്റർ സിസിൽ ചീരൻ മാഞ്ചസ്റ്ററിൽ മരണത്തിനു കിഴടങ്ങി; മരണം കോവിഡിനോട് മല്ലടിച്ച്…..

എല്ലാ പ്രാർത്ഥനകളും വിഫലമായി…. വയനാട് സ്വദേശി പാസ്റ്റർ സിസിൽ ചീരൻ മാഞ്ചസ്റ്ററിൽ മരണത്തിനു കിഴടങ്ങി; മരണം കോവിഡിനോട് മല്ലടിച്ച്…..

മാഞ്ചസ്റ്റർ:-  മാഞ്ചസ്റ്റർ പെന്തെക്കോസ്റ്റൽ ചർച്ച് സഭാ ശുശ്രൂഷകൻ പാസ്റ്റർ സിസിൽ ചീരൻ (46) നിര്യാതനായി.കോവിഡും ന്യൂമോണിയയും ബാധിച്ച് കുറച്ച് ദിവസങ്ങളായി ഗുരുതരാവസ്ഥയിൽ മാഞ്ചസ്റ്റർ റോയൽ ഇൻഫെർമറി (MRI) ഹോസ്പിറ്റലിൽ കഴിയുകയായിരുന്നു.വയനാട് സുൽത്താൻ ബത്തേരി തോടുവെട്ടി സ്വദേശിയായ പാസ്റ്റർ ഹാൻസ് ലി ചീരൻ്റെ മകനാണ് പാസ്റ്റർ സിസിൽ ചീരൻ. ഭാര്യ ബിജി ചീരൻ. ഗ്ലെൻ (19), ജെയ്ക് (15) എന്നീ രണ്ട് ആൺമക്കളാണുള്ളത്.

കഴിഞ്ഞ രണ്ടാഴ്ചയായി  കൊറോണ ബാധിച്ചു വെന്റിലേറ്ററിൽ ആയിരുന്നു. ഇന്നലെ രാത്രി പത്തരയോടെയാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം മാഞ്ചസ്റ്റർ   റോയൽ  ഇൻഫെർമറി  ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.

 പാസ്റ്റർ സിസിൽ ചീരൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ജാക്സൺ തോമസ് തുടങ്ങിയവർ അനുശോചിച്ചു. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more