1 GBP = 107.78
breaking news

കടകളിലെ മോഷണങ്ങൾക്ക് അറുതി വരുത്താൻ പോലീസ്; കുറ്റവാളികളെ പിടികൂടാൻ പാസ്സ്‌പോർട്ട്, ഇമിഗ്രേഷൻ, അഭയാർത്ഥി ഡേറ്റാബേസുകൾ ഉപയോഗിക്കും

കടകളിലെ മോഷണങ്ങൾക്ക് അറുതി വരുത്താൻ പോലീസ്; കുറ്റവാളികളെ പിടികൂടാൻ പാസ്സ്‌പോർട്ട്, ഇമിഗ്രേഷൻ, അഭയാർത്ഥി ഡേറ്റാബേസുകൾ ഉപയോഗിക്കും

ലണ്ടൻ: കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള അടിയന്തര പദ്ധതികൾ പ്രകാരം കടകൾ ലക്ഷ്യമിടുന്ന മോഷ്ടാക്കളെയും മറ്റ് കുറ്റവാളികളെയും പിടികൂടാൻ ബ്രിട്ടന്റെ പാസ്‌പോർട്ട് ഡാറ്റാബേസ് ഉപയോഗിക്കാമെന്ന് പോലീസിംഗ് ചുമതലയുള്ള മന്ത്രി ക്രിസ് ഫിൽപ്പ്പറഞ്ഞു.

പോലീസ് നാഷണൽ ഡാറ്റാബേസ് (പിഎൻഡി), പാസ്‌പോർട്ട് ഓഫീസ്, മറ്റ് ദേശീയ ഡാറ്റാബേസുകൾ എന്നിവയിൽ നിന്നുള്ള ഡാറ്റ സംയോജിപ്പിക്കാൻ താൻ പദ്ധതിയിടുന്നതായി ക്രിസ് ഫിൽപ്പ് പറഞ്ഞു. മുഴുവൻ ഡാറ്റകളും സംയോജിപ്പിച്ച് ഒറ്റ ക്ലിക്കിൽ കുറ്റവാളികളെ കണ്ടെത്താനുള്ള സംവിധാനമാണ് ഒരുക്കുന്നത്. എന്നാൽ ഈ പദ്ധതികൾ ബ്രിട്ടീഷ് സ്വകാര്യത തത്വങ്ങളുടെ കടുത്ത ലംഘനത്തിന് കാരണമാകുമെന്ന് പൗരസ്വാതന്ത്ര്യ പ്രചാരകർ മുന്നറിയിപ്പ് നൽകി.

അതേസമയം പാസ്‌പോർട്ട് ഡാറ്റാബേസിൽ ഇല്ലാത്ത വിദേശ പൗരന്മാരെ ഇമിഗ്രേഷൻ, അസൈലം ബയോമെട്രിക്‌സ് സംവിധാനം വഴി കണ്ടെത്താനാകും, ഇത് മോഷ്ടാക്കളെ പിടിക്കാൻ സഹായിക്കുന്ന ഒരു സംയോജിത സംവിധാനത്തിന്റെ ഭാഗമായിരിക്കും.

മാഞ്ചസ്റ്ററിൽ നടക്കുന്ന കൺസർവേറ്റിവ് പാർട്ടി കോൺഫറൻസിലാണ് മന്ത്രി നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചത്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഡാറ്റാബേസുകൾ സംയോജിപ്പിച്ച് പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഡാറ്റാബേസുകളിലെ ചിത്രങ്ങളും സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളും തമ്മിലുള്ള പൊരുത്തം മനസ്സിലാക്കി കുറ്റവാളികളിലേക്ക് വേഗം ചെന്നെത്താൻ പോലീസിന് കഴിയും. അതേസമയം പദ്ധതിക്കെതിരെ ഒരു വിഭാഗം രംഗത്തിറങ്ങുമെന്നത് സർക്കാരിന് കടുത്ത തലവേദനയാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more