1 GBP = 104.15
breaking news

വിഥിൻഷോ സെന്റ്.തോമസ് സീറോ മലബാർ ഇടവകയിൽ ഇടവക ദിനവും മതബോധന വാർഷികാഘോഷങ്ങളും അവിസ്മരണീയമായി…

വിഥിൻഷോ സെന്റ്.തോമസ് സീറോ മലബാർ ഇടവകയിൽ ഇടവക ദിനവും മതബോധന വാർഷികാഘോഷങ്ങളും അവിസ്മരണീയമായി…

അലക്സ് വർഗീസ്

മാഞ്ചസ്റ്റർ:- വിഥിൻഷോ സെന്റ്. തോമസ് സീറോ മലബാർ ഇടവകയിൽ  ഇടവക ദിനവും മതബോധന വാർഷികവും ഇടവക സമൂഹമൊന്നിച്ച് ഭക്ത്യാർഭാടമായി കൊണ്ടാടി. ബാഗുലി സേക്രട്ട് ഹാർട്ട് ദേവാലയത്തിൽ ജപമാലയോടു കൂടി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന ദിവ്യബലിയിൽ ഇടവക വികാരി ഡോ. ലോനപ്പൻ അറങ്ങാശ്ശേരി മുഖ്യകാർമികനായി, ഷ്രൂസ്ബറി രൂപതയുടെ വികാരി ജനറാൾ മൈക്കൾ ഗാനൻ സഹകാർമ്മികത്വം വഹിച്ചു.

ദിവ്യബലിക്ക് ശേഷം ടിമ്പർലി 

മെത്തഡിസ്റ്റ് ചർച്ച് ഹാളിൽ പൊതുയോഗവും കലാപരിപാടികളും സമ്മാന വിതരണവും നടന്നു. ഇടവക വികാരി റവ.ഡോ.ലോനപ്പൻ അറങ്ങാശ്ശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഷ്രൂസ്ബറി രൂപതാ വികാരി ജനറാൾ റവ.ഫാ.മൈക്കൾ ഗാനൻ മുഖ്യാതിഥിയായി പങ്കെടുത്ത് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഫാ.നിക്ക് കെയിൻ ആശംസകൾ നേർന്നു. ട്രസ്റ്റി ബിജു ആന്റണി സ്വാഗതം ആശംസിച്ചു. സൺഡേ സ്കൂളിന് വേണ്ടി സെക്രട്ടറി ശ്രീമതി.റിൻസി സജിത്ത്, മാതൃവേദിക്ക് വേണ്ടി ശ്രീമതി. മിനി ഗിൽബർട്ട് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. വിവാഹ വാർഷികത്തിന്റെ സിൽവർ ജൂബിലി ആഘോഷിച്ച ടോമി ജോസഫ് തേനായൻ അസ്സീസാ ടോമി ദമ്പതികൾക്ക്  പ്രത്യേക പുരസ്കാരം നല്കി ആദരിച്ചു.  ഡോ.ബെൻഡൻ കൊള്ളിമന്നൂർ ഡോ.അഞ്ജു ബെൻഡൻ, സണ്ണി ആൻറണി എന്നിവരുടെ  കുടുംബംഗങ്ങളെ   ഇടവകയ്ക്ക് വേണ്ടി ചെയ്ത സേവനങ്ങളുടെ പേരിൽ ആദരിച്ചു. മതബോധന സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ.ബോബി  ആലഞ്ചേരി നന്ദി പ്രകാശിപ്പിച്ചതോടെ പൊതുയോഗം അവസാനിച്ചു.

അവതാരകരായി ജേക്കബ് കരിനാട്ടൻ, മരിയ കരിനാട്ടൻ, ബെനില ജയ്സൻ എന്നിവർ പരിപാടികൾ ആരംഭിച്ചു.  വെൽക്കം ഡാൻസോടെ കലാസന്ധ്യക്ക് തുടക്കമായി. തുടർന്ന് മതബോധന വിദ്യാർത്ഥികൾ ഒന്ന് മുതൽ ഓരോ ക്ലാസ്സുകളിലായി കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികളുടെ പരിപാടികളെ തുടർന്ന് ഇടവകയിലെ മാതൃവേദി പ്രവർത്തകർ സ്കിറ്റുമായും, പിതൃവേദി പ്രവർത്തകർ ജിമിക്കി കമ്മൽ ഡാൻസുമായും  വേദി കീഴടക്കി. വലിയ കരഘോഷത്തോടെയാണ് കാണികൾ മാതാപിതാക്കളുടെ കലാപരിപാടികളെ സ്വീകരിച്ചത്. തുടർന്ന് മതബോധന ക്ലാസുകളിലെ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. കലാകായിക മത്സരങ്ങളിലെ വിജയികൾക്കും സമ്മാനങ്ങൾ നല്കി.

കൂടുതൽ ചിത്രങ്ങൾ കാണുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

കലാപരിപാടികൾക്ക് ശേഷം കലവറ കാറ്ററിംഗ് ഒരുക്കിയ വിഭവ സമൃദ്ധമായ ഡിന്നറോടെ പരിപാടികൾ സമാപിച്ചു. ഇടവകാംഗങ്ങൾ വലിയ സന്തോഷത്തോടും സംതൃപ്തിയോടെയുമാണ് അന്നേ ദിവസം ചിലവഴിച്ചത്. ഇടവക ദിനാഘോഷം ഉജ്ജ്വല വിജയമാക്കുവാൻ പ്രയത്നിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവർക്കും വികാരി ഡോ.ലോനപ്പൻ അറങ്ങാശ്ശേരി, ട്രസ്റ്റിമാരായ ബിജു ആന്റണി, സുനിൽ  കോച്ചേരി, ട്വിങ്കിൾ ഈപ്പൻ എന്നിവർ നന്ദി രേഖപ്പെടുത്തി.

കൂടുതൽ ചിത്രങ്ങൾ കാണുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more