1 GBP = 104.27
breaking news

മക്കളോടൊപ്പം ….മക്കള്‍ക്കുവേണ്ടി …അവധിക്കാലത്ത് ഒരു ദിവസം … ‘പേരന്റല്‍ ട്രെയിനിങ് ‘ സെഹിയോനില്‍ ഇന്ന് സോജിയച്ചന്‍ നയിക്കുന്ന വ്യത്യസ്തമായൊരു ശുശ്രൂഷ…..

മക്കളോടൊപ്പം ….മക്കള്‍ക്കുവേണ്ടി …അവധിക്കാലത്ത് ഒരു ദിവസം … ‘പേരന്റല്‍ ട്രെയിനിങ് ‘ സെഹിയോനില്‍ ഇന്ന് സോജിയച്ചന്‍ നയിക്കുന്ന വ്യത്യസ്തമായൊരു ശുശ്രൂഷ…..

ബാബു ജോസഫ്

യുകെയിലെ നൂറുകണക്കിന് ഇളംമനസ്സുകളിലൂടെ റവ.ഫാ.സോജി ഓലിക്കലിനും സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീമിനും നേരിട്ടനുഭവവേദ്യമായവ ഞങ്ങള്‍ നിങ്ങള്‍ മാതാപിതാക്കള്‍ക്കളുമായി പ്രായോഗിക നിര്‍ദ്ദേശങ്ങളടങ്ങിയ ക്ലാസ്സുകളിലൂടെ ചര്‍ച്ച ചെയ്യുന്നു. ഇന്ന് ഓഗസ്റ്റ് 14 ന് തിങ്കളാഴ്ച രാവിലെ മുതല്‍ ബിര്‍മിങ്ഹാമില്‍ നടത്തപ്പെടുന്ന പേരന്റല്‍ ട്രെയിനിങ്ങിലൂടെ… ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ മാതാപിതാക്കള്‍ക്കു വേണ്ടി നടത്തപ്പെടുന്ന പ്രത്യേക പ്രോഗ്രാം. മക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ട ആവശ്യകതയെക്കുറിച്ചും, മാതാപിതാക്കളുടെയും അനുഭവ സാക്ഷ്യങ്ങളും ചേര്‍ത്ത് ഒരുക്കുന്ന പ്രത്യേക പ്രാര്‍ത്ഥനകളും ഗാനശുശ്രൂഷകളും ഉള്‍പ്പെടെ നമ്മുടെ കുട്ടികള്‍ക്കായി സെഹിയോന്‍ ടീം നടത്തുന്ന ധ്യാനങ്ങള്‍, ക്ലാസ്സുകള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഉള്‍ക്കൊണ്ട പാഠങ്ങള്‍ നമുക്കായി പങ്കുവയ്ക്കുന്നു.

ഈ ഒരു ദിവസം നമ്മുടെ തലമുറയ്ക്കായി മാറ്റിവയ്ക്കാന്‍, അവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍, മാതാപിതാക്കള്‍ പരസ്പരം പരിചയപ്പെടാന്‍, പങ്കുവയ്ക്കാന്‍, ഈ അവസരം ഉപകാരപ്പെടും .
ദൈവികദാനമായ മക്കള്‍ ദൈവാനുഭവത്തില്‍ വളരുമ്പോള്‍ കുടുംബം ദൈവിക ആലയമായി മാറുമെന്നു മാതാപിതാക്കളെ പരിചയപ്പെടുത്തുന്ന, അതിനായി അവരെ ഒരുക്കുന്ന, ‘പേരന്റല്‍ ട്രെയിനിങ് ‘രാവിലെ 9ന് ജപമാലയോടെ തുടങ്ങും . ശുശ്രൂഷയില്‍ കുട്ടികള്‍ക്കും പങ്കെടുക്കാവുന്നതാണ് .

ഏതൊരാള്‍ക്കും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. മക്കള്‍ ഈശോയില്‍ വളരാനുതകുന്ന ഈ അനുഗൃഹീത ശുശ്രൂഷയുടെ ഭാഗമാകാന്‍ മുഴുവന്‍ മാതാപിതാക്കളെയും സെഹിയോന്‍ കുടുംബം യേശുനാമത്തില്‍ ഇന്നേദിവസം വീണ്ടും ബിര്‍മിംഗ് ഹാമിലേക്കു ക്ഷണിക്കുന്നു.

സമയം: രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ
അഡ്രസ് :
St. Gerard Catholic Church
Castle Vale Birmingham – B35 6JT
കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് 07877508926

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more