1 GBP = 104.15
breaking news

പാലിയേക്കര ടോൾ പ്ലാസയിലെ സ്റ്റോപ്പ് ബാരിയർ ഇടിച്ച് തെറിപ്പിച്ച് പി സി ജോർജ്ജ്

പാലിയേക്കര ടോൾ പ്ലാസയിലെ സ്റ്റോപ്പ് ബാരിയർ ഇടിച്ച് തെറിപ്പിച്ച് പി സി ജോർജ്ജ്

തൃശൂർ: ടോൾ ചോദിച്ചതിൽ പ്രകോപിതനായി പാലിയേക്കര ടോൾ പ്ലാസയിലെ സ്റ്റോപ്പ് ബാരിയർ പിസി ജോർജ്ജിന്റെ വാഹനം ഇടിച്ച് തെറിപ്പിച്ച് കടന്ന് പോയി. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. പ്ലാസ അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എം.എല്‍.എ എന്നെഴുതിയ സ്റ്റിക്കര്‍ വണ്ടിയില്‍ ഒട്ടിച്ചിരുന്നു. എന്നിട്ടും വാഹനം കടത്തി വിടാന്‍ ടോള്‍ ജീവനക്കാര്‍ തയ്യാറായില്ല. എം.എല്‍.എമാര്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും തമിഴ്നാട്ടിലും ബംഗാളില്‍ നിന്നുള്ള ജീവനക്കാര്‍ ടോള്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് പിസി ജോർജ്ജ് സഭാവത്തെക്കുറിച്ച് പ്രതികരിച്ചത്.

പി സി ജോർജ്ജിന്റെ പത്രക്കുറിപ്പ്:

ഡൽഹിയിലേക്കുള്ള സർവകക്ഷി സംഘത്തോടൊപ്പം ചേരുന്നതിനായി തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയായിരുന്നു ഈ സംഭവം. എം.എല്‍.എ എന്നെഴുതിയ സ്റ്റിക്കര്‍ വണ്ടിയില്‍ ഒട്ടിച്ചിരുന്നു. എന്നിട്ടും വാഹനം കടത്തി വിടാന്‍ ടോള്‍ ജീവനക്കാര്‍ തയ്യാറായില്ല. എം.എല്‍.എമാര്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും തമിഴ്നാട്ടിലും ബംഗാളില്‍ നിന്നുള്ള ജീവനക്കാര്‍ ടോള്‍ ആവശ്യപ്പെടുകയായിരുന്നു. എൻെറ വാഹനത്തിന് പിന്നില്‍ മറ്റു വാഹനങ്ങളുടെ നിര ഉണ്ടായപ്പോഴാണ് കാറില്‍ നിന്നിറങ്ങി ബാരിയര്‍ ഒടിച്ചത്. എം.എല്‍.എമാര്‍ ഇങ്ങനെയൊക്കെ ചെയ്താലേ പൗരവകാശം സംരക്ഷിക്കാനാകൂ. ഇനിയും ഇതാവർത്തിച്ചാൽ ഇതിനേക്കാൾ കടുത്ത നടപടി സ്വീകരിക്കാൻ മടിക്കില്ല. ഇവിടെ സാധാരക്കാർക്ക് ഉപയോഗിക്കാനുള്ള വഴി മതിൽ കെട്ടി അടച്ചു. അത്  തുറന്നു കൊടുക്കാൻ ശ്രമം നടത്തും.
– പി.സി.ജോര്‍ജ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more