1 GBP = 104.15
breaking news

‘ആണവശാസ്തജ്ഞന്റെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേല്‍’; പ്രതികാരം ചെയ്യുമെന്ന് ഇറാന്‍; കൊല്ലപ്പെട്ടത് ബുദ്ധികേന്ദ്രം

‘ആണവശാസ്തജ്ഞന്റെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേല്‍’; പ്രതികാരം ചെയ്യുമെന്ന് ഇറാന്‍; കൊല്ലപ്പെട്ടത് ബുദ്ധികേന്ദ്രം

ടെഹ്‌റാന്‍: ഇറാന്റെ ഉന്നത ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസാദെ അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ ടെഹ്‌റാനില്‍ നിന്ന് സഞ്ചരിക്കവെ കാറിന് നേരെ അക്രമിസംഘം വെടിവെയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ അംഗരക്ഷകര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

അതേസമയം, കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലാണെന്നും പിന്നിലുള്ളവരെ കണ്ടെത്തി കനത്ത തിരിച്ചടി നല്‍കുമെന്നും ഇറാന്‍ പ്രതികരിച്ചു.

ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ഫക്രിസാദെ ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ നവീകരണ സംഘടനയുടെ തലവനായിരുന്നു. ആണവ- മിസൈല്‍ പദ്ധതികളുടെ ബുദ്ധികേന്ദ്രമായിരുന്ന ഫക്രിസാദെയെ 2018 ല്‍ ഇറാന്റെ ആണവ പദ്ധതികളുടെ പിതാവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ വിശേഷിപ്പിച്ചിട്ടുണ്ട്.

ഇറാന്റെ ആണവ രഹസ്യപദ്ധതികള്‍ക്ക് പിന്നില്‍ ഫക്രിസാദെയുടെ തലച്ചോറാണെന്ന് അമേരിക്കയും ഇസ്രയേലുമുള്‍പ്പടെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. അതിനാല്‍ തന്നെ ഇരു രാജ്യങ്ങളുടെയും നോട്ടപ്പുള്ളിയായിരുന്നു അദ്ദേഹം.

ഫക്രിസാദെയോട് കാലങ്ങളായി ഇസ്രേയേലിന് പകയുണ്ടെന്നും അവരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കുമെന്ന് കൊലപാതകത്തോട് പ്രതികരിച്ച ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ഷെരീഫ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more