1 GBP = 104.27
breaking news

കാശ്മീര്‍ ആക്രമണം; ഇന്ത്യന്‍ സൈനികര്‍ നടന്ന് കയറിയത് പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ ഒരുക്കിയ കെണിയില്‍

കാശ്മീര്‍ ആക്രമണം; ഇന്ത്യന്‍ സൈനികര്‍ നടന്ന് കയറിയത്  പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ ഒരുക്കിയ കെണിയില്‍

ജമ്മു: കാശ്മീരിലെ നിയന്ത്രണ രേഖയില്‍ പട്രോളിംഗിനിടെ ഇന്ത്യന്‍ സൈനികര്‍ക്കു നേരെ പാകിസ്ഥാന്‍ നടത്തിയ ആക്രമണം കെണിയായിരുന്നെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്നലെ രാവിലെ രാവിലെ 8.30 ഓടെ പൂഞ്ച് ജില്ലയിലെ കൃഷ്ണഗാട്ടി സെക്ടറില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള ബി.എസ്.എഫ് പോസ്റ്റുകള്‍ ലക്ഷ്യമിട്ടായിരുന്നുപാക് റേഞ്ചമാര്‍ റോക്കറ്റുകളും മോര്‍ട്ടാര്‍ ഷെല്ലുകളും പ്രയോഗിച്ചത്. ആക്രമണത്തില്‍ ബി.എസ്.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗര്‍, 22 സിക്ക് റെജിമെന്റിലെ സുബേദാര്‍ പരംജീത് സിംഗ് എന്നിവരാണ് വീരമൃത്യു മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ പാക് റേഞ്ചര്‍മാര്‍ വികൃതമാക്കുകയും ചെയ്തു. മറ്റൊരു സൈനികനു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

സൈന്യവും ബി.എസ്.എഫും സംയുക്തമായാണ് അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തി വന്നത്. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ കുഴിബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെ തുടന്ന് തിരച്ചില്‍ നടത്തുകയായിരുന്നു ഇന്ത്യന്‍ സംഘം. ഇതിനിടെ, പാക് റേഞ്ചര്‍മാര്‍ റോക്കറ്റും മോര്‍ട്ടാറുകളും പ്രയോഗിച്ചു. ഇതോടെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. തുടര്‍ന്ന് രൂക്ഷമായ വെടിവയ്പ് നടന്നു. സൈനികരെ പാകിസ്ഥാന്‍ സംഘം വധിച്ചാല്‍ മൃതദേഹങ്ങള്‍ വികൃതമാക്കുകയെന്ന ജോലിക്ക് നിയോഗിക്കപ്പെട്ട പാകിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബി.എ.ടി) ഇന്ത്യന്‍ അതിര്‍ത്തിയില്‍ 250 മീറ്ററോളം കടന്നു കയറി ഒളിച്ചിരിപ്പുണ്ടായിരുന്നു. വെടിവയ്പ് നടക്കുന്‌പോഴും അവര്‍ തങ്ങളുടെ ഇരയെ കാത്തിരിക്കുകയായിരുന്നു. രണ്ട് ഇന്ത്യന്‍ സൈനികര്‍ വെടിയേറ്റ് വീണതോടെ പാഞ്ഞെത്തിയ ബി.എ.ടി സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്തു. അവിടെ കുഴിബോംബ് സ്ഥാപിച്ചിരുന്നോയെന്ന കാര്യത്തില്‍ തീര്‍ച്ചയില്ലായിരുന്നുവെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം, സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ പാക്കിസ്ഥാന്റെ നടപടി നിന്ദ്യവും മനുഷ്യത്വരഹിതവുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത്തരം കിരാത നടപടിക്കെതിരെ സൈന്യം ശക്തമായി പ്രതികരിക്കുമെന്നു കേന്ദ്ര പ്രതിരോധ – ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ യുദ്ധസമയത്തു പോലും നടത്തിയിട്ടില്ല. ഇത് കിരാത നടപടിയാണ്. രണ്ടു സൈനികരുടെ വീരമൃത്യു വെറുതേയാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിയന്ത്രണ രേഖയില്‍ ചതിപ്രയോഗം നടത്താന്‍ പാകിസ്ഥാന്‍ നിയോഗിച്ചിരിക്കുന്ന സൈനികരാണ് ബി.എ.ടിയിലുള്ളത്. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന പരിശോധനകളെ തടയുകയാണ് ഇവരുടെ ജോലി. സ്‌പെഷ്യല്‍ സര്‍വീസസ് ഗ്രൂപ്പിന് കീഴിലാണ് ബി.എ.ടിയുടെ പ്രവര്‍ത്തനം. മുന്പും ഇത്തരത്തില്‍ ആക്രമണം നടത്തി ബി.എ.ടി സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയിട്ടുണ്ട്. 2016 ഒക്ടോബറില്‍ മച്ചില്‍ സെക്ടറില്‍ ഇന്ത്യന്‍ പോസ്റ്റിനു നേരെ ആക്രമണം നടത്തി സൈനികന്റെ മൃതദേഹം പാകിസ്ഥാന്‍ വികൃതമാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more