1 GBP = 104.15
breaking news

യുക്മ വെയ്ൽസ് റീജിയണൽ മുൻ പ്രസിഡന്റ് ബിനു കുര്യാക്കോസിന്റെ പിതാവ് മരണമടഞ്ഞു

യുക്മ വെയ്ൽസ് റീജിയണൽ മുൻ പ്രസിഡന്റ് ബിനു കുര്യാക്കോസിന്റെ പിതാവ് മരണമടഞ്ഞു

യുക്മ വെയ്ൽസ് റീജിയണൽ മുൻ പ്രസിഡന്റ് ബിനു കുര്യാക്കോസിന്റെ പിതാവ് നാട്ടിൽ പി എ കുര്യാക്കോസ് (ബേബി) മരണമടഞ്ഞു. 86 വയസ്സായിരുന്നു പ്രായം. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്നാണ് മരണം സംഭവിച്ചത്.

കോട്ടയം കിടങ്ങൂർ പാരിപ്പള്ളിൽ (പറമ്പാട്ട്) കുടുംബാംഗമാണ്. സംസ്കാരം നവംബർ ഏഴു ചൊവ്വാഴ്ച്ച കിടങ്ങൂർ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ വച്ച് നടക്കും.

ബിനു കുര്യാക്കോസിന് പുറമെ ഒരു മകൾ ബസി തങ്കച്ചൻ യുകെയിലുണ്ട്. മറ്റൊരു മകൾ ബീന നാട്ടിൽ തന്നെയാണ്.

യുക്മ വെയ്ൽസ് റീജിയണൽ മുൻ പ്രസിഡന്റ് ബിനു കുര്യാക്കോസിന്റെ പിതാവിന്റെ നിര്യാണത്തിൽ യുക്മ നാഷണൽ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, നാഷണൽ ജോയിന്റ് സെക്രട്ടറി പീറ്റർ താനൊളിൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more