1 GBP = 104.16
breaking news

മിഡ്‌ലാന്‍സ് മേയറല്‍ തിരഞ്ഞെടുപ്പ് ഗ്രഹാം സ്റ്റിവന്‍വന്‍സണിന്റെ പ്രചരണത്തിനായി സ: പി.കെ ശ്രീമതിയും

മിഡ്‌ലാന്‍സ് മേയറല്‍ തിരഞ്ഞെടുപ്പ് ഗ്രഹാം സ്റ്റിവന്‍വന്‍സണിന്റെ പ്രചരണത്തിനായി സ: പി.കെ ശ്രീമതിയും

എസ്. എസ്. ജയപ്രകാശ് 

ബര്‍മ്മിംഗ്ഹാം: ബ്രിട്ടിഷ് കമ്മ്യുണസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഗ്രഹാം സ്റ്റിവന്‍വന്‍സണിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യുണിസ്റ്റിന്റെ മലയാളി സാംസ്‌കാരിക സംഘടനയായ സമീക്ഷ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സ:പി.കെ.ശ്രീമതി എം.പി പങ്കെടുക്കും.ബര്‍മ്മിംഗ്ഹാം വിന്‍മില്‍ കമ്മ്യൂണിറ്റി സെന്ററില്‍ സംഘടിപ്പിക്കുന്ന യോഗത്തിലാണ് സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും,കണ്ണൂര്‍ എം.പിയുമായ സ:പി.കെ ശ്രീമതിടീച്ചര്‍ പങ്കെടുക്കുന്നത്.

അരിവാള്‍ ചുറ്റിക അടയാളത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഗ്രഹാം സ്റ്റിവന്‍വന്‍സണ്‍,ട്രാവല്‍ ആന്‍ഡ് ജനറല്‍ യുണിയന്റെ പ്രവര്‍ത്തനങ്ങളിലൂടെ പൊതു ജിവതം ആരംഭിച്ച വ്യക്തിയാണ്.പൊതുഗതാഗതം,വിദ്യാഭ്യാസം,ഹൌസിംഗ് സ്ട്രാറ്റജി,സാമ്പത്തിക നയം എന്നിങ്ങനെ നിരവധി പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തിരഞ്ഞെടുപ്പില്‍ മലയാളികള്‍ അവരുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളെയാണ് പ്രാധന്യത്തോടെ കാണുന്നത്.ബ്രക്‌സിറ്റിനു ശേഷം ബ്രിട്ടനിലെ മലയാളികള്‍ അനുഭവിക്കുന്ന ബ്രിട്ടീഷ് കറന്‍സിയായ പൌണ്ട് വിലയിടിവ് നേരിടുന്ന പാശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പിന് വേറിട്ട പ്രാധാന്യം ഉണ്ട് എന്ന് കരുതുന്നു.ലണ്ടന്‍ മേയര്‍ തിരഞ്ഞെടുപ്പ് മാതൃകയില്‍ നടക്കുന്ന സംയുക്ത മിഡ്‌ലാന്റ് കൌണ്‍സിലിനു വിപുലയമായ അധികാര അവകാശങ്ങള്‍ ഉണ്ട്.താന്‍ വിജയിച്ചാല്‍ പൊതുഗതാഗത നിരക്ക് പകുതിയായി കുറയ്ക്കും എന്ന് സ: സ്റ്റിവന്‍വന്‍സണ്‍ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ട് മില്യനിലധികം അംഗങ്ങള്‍ ഉള്ള യുറോപ്യന്‍ ട്രസ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ (ETF) ന്റെ അദ്ധ്യക്ഷനായ ഗ്രാഹാം യുറോപ്പിലെ ആകെയുള്ള തൊഴിലാളി പ്രസ്ഥാനത്തില്‍ നിര്‍ണ്ണായക സ്വാധീനം ഉള്ള നേതാവാണ്. ബര്‍മ്മിംഗ്ഹാം, സോളിഹള്‍, വാല്‍സാല്‍, സാന്റ്വെല്‍, കവന്റ്രി, ഡൂഡ്‌ലെ, വോള്‍വര്‍ഹാംറ്റന്‍ എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാന അവകാശം നേരിട്ട് രേഖപ്പെടുത്തുന്ന മേയറല്‍ തിരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. എങ്കിലും പ്രദേശത്തെ മലയാളികളുടെ ശ്രദ്ധ ഏറ്റവും ആകര്‍ഷിക്കാന്‍ കഴിഞ്ഞത് അരിവാള്‍ ചുറ്റിക അടയാളത്തില്‍ മത്സരിക്കുന്ന ഗ്രഹാം സ്റ്റിവന്‍വന്‍സണ്‍ തന്നെയാണ്.സി.പി.എമ്മിന്റെ കേന്ദ്ര കമ്മറ്റി അംഗവും ,എം.പിയുമായ സഖാവ് പി.കെ ശ്രീമതിയുടെ സാന്നിധ്യം യു.കെ മലയാളി സമൂഹത്തിലെ സി.പി.എം അനുഭാവികള്‍ക്ക് തങ്ങളുടെ പ്രസ്ഥാനത്തിന്റെ കൊടിയും ചിഹ്നവും ഇടനെഞ്ചോട് കുടുതല്‍ ചേര്‍ത്ത് പിടിക്കാനുള്ള ആവേശം പകരും എന്ന് സമീക്ഷ ഭാരവാഹികള്‍ പറഞ്ഞു.

ബര്‍മ്മിങ്ങ്ഹാമിലെ വിന്മില്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കുന്ന പൊതുയോഗത്തിലേയ്ക്ക് വെസ്റ്റ്മിഡ്‌ലാന്‍സ് പ്രദേശത്തെ എല്ലാ ജനാധിപത്യവിശ്വാസികളെയും സ്വാഗതം ചെയ്യന്നതായി സമീക്ഷ സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.

പ്രസ്തുത യോഗത്തില്‍ സമീക്ഷ നിര്‍മ്മിക്കുന്ന, ഇടശ്ശേരി കവിതയായ ഭൂതപ്പട്ടിന്റെ, ഡാന്‍സ് ഡ്രാമയുടെ പോസ്റ്റര്‍ അനാശ്ചാദനം സ:പി.കെ ശ്രീമതി ടീച്ചര്‍ നിര്‍വഹിക്കും.

യോഗം നടക്കുന്ന സ്ഥലത്തിന്റെ മേല്‍വിലാസം ചുവടെ

Windmill Community centre

Rye Grass Lane, Walkwood, Redditch

Postcode:B97 5YE

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more