1 GBP = 104.17
breaking news

പൂഞ്ഞാര്‍ പുലി ഒക്ടോബര്‍ 26 ന് സ്‌കോട്‌ലാന്‍ഡില്‍…..

പൂഞ്ഞാര്‍ പുലി ഒക്ടോബര്‍ 26 ന് സ്‌കോട്‌ലാന്‍ഡില്‍…..

പോരാട്ട വീര്യ ചരിത്രമുറങ്ങുന്ന സ്‌കോട്ലാന്‍ഡിന്റെ മണ്ണിലേക്ക് കേരള രാഷ്ട്രീയത്തിലെ പടനായകനെ, പൂഞ്ഞാറിന്റെ കിരീടം വെയ്ക്കാത്ത രാജാവിനെ അതേ, സാക്ഷാല്‍ ‘പൂഞ്ഞാര്‍ പുലിയെ’ ഈ മാസം 26ന് ബുധനാഴ്ച സകോട്ലാന്‍ഡിലെ മലയാളികള്‍ വരവേല്ക്കുന്നു.
1970 കളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയ കളരിയില്‍ ഹരിശ്രീ കുറിച്ച് 1980 – 90 കാലഘട്ടങ്ങളില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വേരോട്ടം നടത്തി 2016 ല്‍ രാഷ്ട്രീയ പ്രബുദ്ധതയുടെ ഈറ്റില്ലമായ കേരളത്തില്‍, തനതു രാഷട്രീയ ശൈലിയിലൂടെ , മുന്നണി രാഷ്ട്രീയത്തിന്റെ പിന്‍ബലമില്ലാതെ, രാഷ്ട്രീയ മീംമാസകളെ കടപുഴക്കി കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും തിളക്കമാര്‍ന്ന വിജയം നേടി എതിരാളികളുടെ പോലും പ്രശംസ പിടിച്ചു പറ്റിയ ശ്രീ. പി. സി ജോര്‍ജ് MLA യെ വരവേല്ക്കാനുള്ള വിപുലമായ ഒരുക്കത്തിലാണ് സ്‌കോട്ലാന്‍ഡിലെ മലയാളീ സമൂഹം. ഒക്ടോബര്‍ 26 വൈകുന്നേരം 6 മണി മുതല്‍ 9 വരെ ഗ്ലാസ്‌ഗോയിലെ കാംബസ്ലാഗിലുള്ള ഫ്രാറ്റെലി റെസ്റ്റോറിന്റെ, 250ല്‍ പരം ആളുകള്‍ക്ക് പങ്കെടുക്കാവുന്ന അതിമനോഹരമായ പാര്‍ട്ടി ഹാളില്‍ വച്ചാണ് സ്വീകരണ യോഗം നടത്തപ്പെടുക.
കേരള രാഷ്ട്രീയത്തിലെ സാധാരണക്കാരന്റെ ശബ്ദമായ, ഗ്രാമീണതയുടെ നൈര്‍മല്യവും, പ്രതികരണ ശേഷിയുടെ പ്രതിബിംബവുമായ, അഴിമതിയ്ക്കും, സാമൂഹ്യ അനീതിയ്ക്കും എതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച്, പ്രമുഖ കഴുത്തറപ്പന്‍ രാഷ്ട്രീയ കോമരങ്ങളുടെ കപട മുഖങ്ങളെ ജനമദ്ധ്യത്തില്‍ തുറന്നു കാട്ടാനായി പടവാളുയര്‍ത്തിയ, കേരള രാഷ്ട്രീയത്തിലെ പുത്തന്‍ പ്രതീക്ഷയായ ശ്രീ. പി. സി ജോര്‍ജ് MLA യെ നേരില്‍ കാണാനും, സംസാരിക്കാനും, സംവദിക്കാനും, അഭിവാദ്ധ്യമര്‍പ്പിക്കാനുമുള്ള ആവേശതിമിര്‍പ്പിലാണ് ഇവിടുത്തെ മലയാളി സമൂഹം. ശ്രീ. പി . സി ജോര്‍ജിന്റെ ആശയങ്ങളെ കൂടുതല്‍ ജനഹൃദയങ്ങളിലേയ്ക്ക് എത്തിക്കാനായി, ‘ആശാന്റെ ‘ കരങ്ങള്‍ക്ക് ശക്തി പകരാനായി രൂപം കൊണ്ട ജനപക്ഷ മുന്നണിയുടെ സ്‌കോട്ലാന്‍ഡ് യൂണിറ്റിന്റെ ഉത്ഘാടനവും തദവസരത്തില്‍ നടത്തപ്പെടുന്നു.
img-20161014-wa0000
സാമൂഹ്യ, മത, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനാ വ്യത്യാസങ്ങളില്ലാതെ തീര്‍ത്തും ജനകീയമായി നടത്തപ്പെടുന്ന ഈ പൊതുപരിപാടിയിലേയ്ക്ക് സ്‌കോട്ലാന്‍ഡിലെ സുമനസ്സുകളായ എല്ലാ മലയാളീ സുഹ്രത്തുക്കളെയും സാദരം ക്ഷണിക്കുന്നു.
പൂഞ്ഞാര്‍ സ്വദേശിയും ഗ്ലാസ്ഗോ മലയാളീ സമൂഹത്തിലെ നിറസാന്നിദ്ധ്യവുമായ ശ്രീ. സിബി തോമസ് പാലയ്ക്കലിന്റെയും, ക്യാപ്റ്റന്‍ റോമല്‍ ജോണിന്റെയും നേതൃത്വത്തിലുള്ള 15 അംഗ കമ്മറ്റിയാണ് സ്‌കോട്ലാന്‍ഡിലെ പി. സി ജോര്‍ജ് സ്വീകരണ കമ്മറ്റിയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്.
ഒക്ടോബര്‍ 26ന് ബുധനാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ Frattelli Restaurant, 85 Glasgow Road, Cambuslang ,G72 7DWല്‍ വച്ചാണ് മീറ്റിംഗ് നടത്തപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട വ്യക്തികള്‍:

1.Edinburgh: റെജി എബ്രാഹം – 07888844520.

2. Livingston: ഷിബു ജോര്‍ജ് – 078771 35885.

3. Falkirk: ജെറീഷ് ഫിലിപ്പ് -07863798759.

4. Paisly: ജേക്കബ് മേപ്പുറം- 07449838262.

5. Helensburgh: ഷൈജന്‍ ജോസഫ് – 074532 62221.

6. Coat bridge: രന്‍ജിത്ത് വര്‍ഗ്ഗീസ് -07848805050.

7. Clyde bank: സജി തോമസ് – 07473877092.

8. East KiIbride: തേജസ്സ് തോമസ്- 07737121245.

9. Rutherglen: ബാബു തോമസ്- 07868506627.

10. Cambuslang: ആന്റണി ജോസഫ് -07930916211.

11. Wishaw: ഹാരിസ് ക്രിസ്തുദാസ്-07766883509

12. Maryhill: ഷിബു ജോസ്-07846709648.

13. Dumbarton: ബിജു തോമസ്- 07877131747

14. Capt.റോമല്‍ ജോണ്‍ – 07534222154.

15. സിബി തോമസ്- 077 23025514.

Post Your Comments Here ( Click here for malayalam )

Press Esc to close
show more