1 GBP = 104.15
breaking news

ലോക്ക്ഡൗൺകാലത്തെ ഓണാഘോഷം വേറിട്ടതാക്കി ഓക്‌സ്മാസ്

ലോക്ക്ഡൗൺകാലത്തെ ഓണാഘോഷം വേറിട്ടതാക്കി ഓക്‌സ്മാസ്

ഓക്സ്ഫോർഡ്: യുകെ മലയാളിസംഘടനകളിൽ പ്രബല അസോയിയേഷനുകളിൽ ഒന്നായ ഓക്സ്ഫോർഡ് മലയാളി സമാജം(ഓക്‌സ്മാസ്) പതിനഞ്ചാമത് ഓണാഘോഷം സംഘടിപ്പിച്ചത് ശ്രദ്ധേയമായി. കോവിഡ് വ്യാപനം മൂലം ആഘോഷങ്ങൾക്ക് അവധി നൽകിയ യുകെ മലയാളി സംഘടനകൾക്ക് മാതൃകയായി ലോക്ക്ഡൗൺകാലത്തെ തിരുവോണനാളിൽ ഓക്‌സ്മാസ് കുടുംങ്ങങ്ങൾക്ക് പായസ വിതരണം നടത്തിയാണ് സംഘടന ശ്രദ്ധേയമായത്.

ഓക്‌സ്മാസിന്റെ പതിനഞ്ചാമത്തെ (15) ഓണാഘോഷത്തിൻ്റെ ഭാഗമായി നടന്ന പായസവിതരണോത്‌ഘാടനം പ്രസിഡന്റ് ജയകൃഷ്ണൻ എക്സിക്യു്ട്ടീവ് കമ്മിറ്റി അംഗം വർഗീസ് ഫിലിപ്പിന് നൽകിക്കൊണ്ടാണ് നിർവ്വഹിച്ചത്. ചടങ്ങിൽ ഓക്‌സ്മാസ് രക്ഷാധികാരി, സെക്രട്ടറി, ട്രഷറർ എന്നിവരും മറ്റ് എക്സിക്യു്ട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

ആഘോഷണങ്ങളോട് അനുബന്ധിച്ചുള്ള ഓണസദ്യ കൊറോണ പ്രോട്ടോക്കോൾ പ്രകാരം ഒക്ടോബർ 24 ന് നടത്തുവാൻ തീരുമാനിച്ചു ഉറപ്പിച്ചിരിക്കുന്ന വിവരം എല്ലാ പ്രിയപ്പെട്ട അസോസിയേഷൻ അംഗ ങ്ങളേയുo അറിയിച്ചതായി സെക്രട്ടറി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more