1 GBP = 104.30
breaking news

രണ്ടാം ഘട്ട ഒരുക്ക ധ്യാനവും ബൈബിള്‍ കണ്‍വന്‍ഷന്‍ ഭാരവാഹികളുടെ സമ്മേളനവും നാളെ കവന്‍ട്രി റീജിയണില്‍….

രണ്ടാം ഘട്ട ഒരുക്ക ധ്യാനവും ബൈബിള്‍ കണ്‍വന്‍ഷന്‍ ഭാരവാഹികളുടെ സമ്മേളനവും നാളെ കവന്‍ട്രി റീജിയണില്‍….

ഫാ. ബിജു കുന്നയ്ക്കാട്ട്

കവന്‍ട്രി: ഒക്ടോബറില്‍ നടക്കാനിരിക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന് ഒരുക്കമായി വിശ്വാസികളെ സജ്ജമാക്കുവാനും ഭാരവാഹികള്‍ക്ക് നേതൃത്വ പരിശീലനം നല്‍കുന്നതിനുമായി സംഘടിപ്പിച്ചിരിക്കുന്ന റീജിയന്‍ തലങ്ങളിലുള്ള ധ്യാനം നാളെ കവന്‍ട്രി റീജിയനില്‍ നടക്കും. ദൈവശാസ്ത്ര പണ്ഡിതനും പ്രമുഖ വചന പ്രഘോഷകനുമായ റവ. ഫാ. അരുണ്‍ കലമറ്റം (റോം), കവന്‍ട്രി റീജിയന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ. ഫാ. ജെയ്സണ്‍ കരിപ്പായി, വൈദികര്‍, കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

കവന്‍ട്രി റീജിയണിലെ വിവിധ വി. കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നും പങ്കെടുക്കാനെത്തുന്നവരുടെ സൗകര്യത്തെ പ്രതി വൈകീട്ട് അഞ്ചര മുതല്‍ രാത്രി ഒന്‍പതര വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ശുശ്രൂഷകള്‍ക്കിടയില്‍ വി. കുര്‍ബ്ബാന, വചനപ്രഘോഷണം, വോളന്റിയേഴ്സ് മീറ്റിങ്, ദിവ്യകാരുണ്യയാരാധന എന്നിവയുണ്ടായിരിക്കും.

മാഞ്ചസ്റ്റര്‍, കേംബ്രിഡ്ജ് റീജിയണുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടാം ഘട്ട ഒരുക്ക ശുശ്രൂഷകള്‍ നടന്നിരുന്നു. ആദ്യ റീജിയണല്‍ കണ്‍വന്‍ഷനുകള്‍ വളരെ ഫലപ്രദമായിരുന്നു എന്ന് കണ്ടതിനാലാണ് തുടര്‍ പരിശീലനമെന്ന നിലയിലും ദൈവശാസ്ത്ര വിശ്വാസ രഹസ്യങ്ങളില്‍ ആഴപ്പെടുന്നതിന് സൗകര്യമൊരുക്കുന്നതിനുമായി രണ്ടാം ഘട്ട കണ്‍വന്‍ഷനുകള്‍ ഒരുക്കിയിരിക്കുന്നത്. കവന്‍ട്രി റീജിയണില്‍ വിശ്വാസികളെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇന്‍ ചാര്‍ജ് റവ. ഫാ. ജെയ്സണ്‍ കരിപ്പായി അറിയിച്ചു.

വിലാസം:

St. Michael ‘s RC Church

173 Coalway Road

Wolverhampton

WV37ND

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more