1 GBP = 104.15
breaking news

ആറാമത് ഓള്‍ഡ് ഈസ് ഗോള്‍ഡിന് ഗംഭീര പരിസമാപ്തി……

ആറാമത് ഓള്‍ഡ് ഈസ് ഗോള്‍ഡിന് ഗംഭീര പരിസമാപ്തി……

ജോര്‍ജ് എടത്വാ

മലയാളി എന്നും ഗൃഹാതുരത്വത്തോടെ സ്വന്തം മനസ്സിനോട് ചേര്‍ത്തുപിടിക്കുന്ന ഒരുപിടി അനശ്വരഗാനങ്ങള്‍ യുകെയുടെ തുറമുഖനഗരമായ സൗത്താംപ്റ്റണിലെ മലയാളി സമൂഹത്തിന് മീതെ ഒരു മധുമഴയായ് പെയ്തിറങ്ങി.

മലയാളികളുടെ പ്രിയനായിക ഗീത വിജയന്‍ , പുതുതലമുറയുടെ സ്വന്തം ഗായകന്‍ കിഷനും കൂടാതെ യുകെ മലയാളികളുടെ പ്രിയ നര്‍ത്തകിമാര്‍ സോനാ ജോസും , വിഷ്ണുപ്രിയയും അപര്‍ണ ലാലും ഒപ്പം മലയാളി അസോസിയേഷന്‍ സൗത്താംപ്ടണിലെ കുരുന്നു താരങ്ങളും കൂടി ഒരുക്കിയ നൃത്ത വിസ്മയങ്ങളും ഒരുമിച്ചപ്പോള്‍ മറക്കാനാവാത്തെ ഒരു നൃത്ത സംഗീത രാവാണ് സംഗീതാസ്വാദകര്‍ക്കായ് കല ഹാംപ്ഷെയര്‍ ഒരുക്കിയ ഓള്‍ഡ് ഈസ് ഗോള്‍ഡ് സമ്മാനിച്ചത് .

ഞായറാഴ്ച വൈകുന്നേരം 6.00 മണിയോട് കൂടി വിശിഷ്ട അതിഥികളായ ഗീത വിജയനും കിഷനും ഒപ്പം കലാ ഹാംപ്ഷെയറിന്റെ ഭാരവാഹികളും ഒന്ന് ചേര്‍ന്ന് ഭദ്ര ദീപം കൊളുത്തി ആറാമത് ഓള്‍ഡ് ഈസ് ഗോള്‍ഡിന് തുടക്കം കുറിച്ചു . തുടര്‍ന്ന് യുകെയിലെ കലാ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ആശംസകളുമായി വേദിയിലെത്തിയ കൗണ്‍സിലര്‍ ടോം ആദിത്യയും , മലയാളി അസോസിയേഷന്‍ സൗത്താംപ്ടണിലെ മെര്‍ലിന്‍ ഷിബു , കൈരളി ട്രാക്സ് കോഡിനേറ്റര്‍ സുധാകരന്‍ പാലാ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു . തുടര്‍ന്ന് മലയാള സിനിമാ ലോകത്തെ കുലപതികളുടെ മാസ്റ്റര്‍ പീസുകള്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ നാല്പതിലധികം ഗായികാഗായകര്‍ ആദരവുകളറിയിച്ചു ആലപിച്ചു .

സൂരജ് സുകുമാര്‍ – സ്വര്‍ഗ്ഗ നന്ദിനി … പാടി തുടങ്ങിയ ഓള്‍ഡ് ഈസ് ഗോള്‍ഡ് ,കിഷന്‍ പാടിയ ഉത്തരാസ്വയംവരവും , കാതില്‍ തേന്മഴയായ്, വാതില്‍ പഴുതിലൂടെ , സംഗീതമേ അമര സല്ലാപമേ എന്നിവയും കടന്നു അജിത് കുമാറിന്റെ സ്വര്‍ഗ്ഗപുത്രീ നവരാത്രിയും , അജിത് പാലിയത്തിന്റെ താരകരൂപിണിയും , ജോണ്‍സണ്‍ ജോണിന്റെ അനുരാഗ ഗാനപോലെയും , ഉല്ലാസ് ശങ്കരന്റെ ഒറ്റക്കമ്പി നാദവും ആനി പാലിയത്തിന്റെ സൂര്യകാന്തിയും,കുരുന്നു ഗായിക ഹെലന്‍ റോബര്‍ട്ടിന്റെ മൈനാകം കടലില്‍ നിന്നും . അനുപമ ആനന്ദിന്റെ ആയിരം കണ്ണുമായ് കാത്തിരുന്നു , രഞ്ജിത് പിള്ളയുടെ എന്‍സ്വരം പൂവിടും , പീറ്റര്‍ ജോസഫിന്റെ സന്ധ്യമയങ്ങും നേരം , സജി സാമുവേലിന്റെ ഏഴുസ്വരങ്ങളും തഴുകി , സുധാകരന്‍ പാലായുടെ മാനത്തെ കായലില്‍ , ഗായകദമ്പതികള്‍ അനീഷും ടെസ്സയും ചേര്‍ന്നാലപിച്ച കോറ കാഗസ് കാ ..ജോജോ അബ്രഹാമിന്റെ മാടപ്രാവേ വാ.. അനിത ഗിരീഷിന്റെ ചെമ്പരുത്തി , ദൗതീഷും റിന്‍സി റോബര്‍ട്ടും ചേര്‍ന്നാലപിച്ച അകലെ അകലെ നീലാകാശവും , ജിലു ഉണ്ണികൃഷ്ണന്റെ കേട്ടില്ലേ കോട്ടയത്തെ മൂത്ത പിള്ളേച്ചന്‍ , ഉണ്ണികൃഷ്ണന്റെ കിളി ചിലച്ചു , മാഗി സ്റ്റീഫന്റെ രാജശില്പി , റിന്‍സി റോബര്‍ട്ടിന്റെ സ്വര്‍ണ്ണമുകിലെ , ദൗതീഷിന്റെ ചാഹൂംമക മേം തുജേ അങ്ങനെ റെയ്‌നോള്‍ഡ് വര്‍ഗ്ഗീസിന്റെ ഗാനങ്ങളിലൂടെ രാവിനു കനം വെയ്ക്കുന്നവരെ മലയാളികളുടെ പ്രിയഗാനങ്ങള്‍ പുതു പിറവി എടുത്തുകൊണ്ടിരിന്നു ..ചടങ്ങില്‍ പ്രവാസിപുരസ്‌കാരം നേടിയ ഷൈനു ക്ലയര്‍ മാത്യുവിനെ കല ഹാംപ്ഷെയറിന്റെ ആദരവായി പ്രസിഡണ്ട് ഉണ്ണികൃഷ്ണനും , സെക്രട്ടറി ജെയ്സണ്‍ ബത്തേരി തുടങ്ങിയവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചു ആദരിച്ചു.

യുകെയിലെ നിരവധി വേദികളെ നിയ്രന്തിച്ച പരിചയസമ്പത്തുമായി സീമാ സൈമണും , പുതമുഖത്തിന്റെ പതര്‍ച്ചയില്ലാതെ ലക്ഷ്മി മേനോനും ആദ്യാവസാനം ചടങ്ങു നിയ്രന്തിച്ചു . അനുപമമായ ശബ്ദ വെളിച്ച വ്യന്യാസമൊരുക്കി ഗ്രെയ്‌സ് മെലഡീസും ഓള്‍ഡ് ഈസ് ഗോള്‍ഡിന് മാറ്റ് കൂട്ടി.

ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതും അവയവദാനത്തിന്റെ മഹത്വം പ്രഘോഷണം ചെയ്യുന്ന മലയാളികളുടെ സംഘടനയായ ഉപഹാറും , ചെറിയ കാര്യങ്ങളിലൂടെ വലിയ മാറ്റങ്ങള്‍ക്കു ശ്രമിക്കുന്ന ‘അമ്മ ചാരിറ്റിയും കല ഹാംഷയറിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളി ആകാനെത്തിയിരുന്നു .സംഗീത വിരുന്നിനൊപ്പം ഇന്ത്യന്‍ ഡിലൈറ്റ് ഒരുക്കിയ സ്വാദിഷ്ടമായ നാടന്‍ ഭക്ഷണവിരുന്നും മലയാളി സമൂഹത്തിനു ഒരു നവ്യാനുഭവം ആയിരുന്നു .

കല ഹാംപ്ഷെയര്‍ പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ , ജനറല്‍ കണ്‍വീനര്‍ സിബി മേപ്പുറത്ത് , സെക്രട്ടറി ജെയ്സണ്‍ ബത്തേരി ,ട്രഷറര്‍ ജോയ്സണ്‍ ജോയ് , വൈസ്. പ്രസിഡന്റ് സിജിമോള്‍ ജോര്‍ജ്ജ് , ഇവന്റ് ഡയറക്ടര്‍ മീറ്റോ ജോസഫ് , പബ്ലിസിറ്റി കണ്‍വീനര്‍ മനോജ് മാത്രാടന്‍ , മനു ജനാര്‍ദ്ദനന്‍ , രാകേഷ് തായിരി, ആന്ദവിലാസം , ജോര്‍ജ്ജ് എടത്വാ തുടങ്ങിയവര്‍ വിവിധ കമ്മറ്റികളുടെ നേതൃത്വം വഹിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more