1 GBP = 107.73
breaking news

കെ പി സി സി നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പോലീസ് നടത്തിയ നരനായാട്ടിൽ അപലപിച്ച് ഓ ഐ സി സി യു കെ

കെ പി സി സി നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പോലീസ് നടത്തിയ നരനായാട്ടിൽ അപലപിച്ച് ഓ ഐ സി സി യു കെ

സുജു ഡാനിയേൽ

ലണ്ടൻ: ഇന്നലെ തിരുവനന്തപുരത്ത് കോൺഗ്രസ്സിന്റെ നേതാക്കൾ സംസാരിച്ച വേദിക്ക് നേരെ കണ്ണീർ വാതകവും ജല പീരങ്കിയും പ്രയോഗിച്ച പോലീസ് നടപടിയിൽ ഓവർസീസ് ഇന്ധ്യൻ കൾച്ചറൽ കോൺഗ്രസ്സ് ശക്തമായി അപലപിച്ചു.കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നവകേരള സദസ്സെന്ന പേരിൽ നടത്തിയ യാത്ര അഴിമതിയിലും വിലക്കയറ്റത്തിലും കഷ്ടത അനുഭവിക്കുന്ന ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വെറും നാടകമാണെന്ന് ജനം തിരിച്ചറിഞ്ഞതിന്റെ ജാള്യത മറക്കാനാണ് കെ പി സി സി യുടെ നേതൃത്വത്തിൽ സമാധാനമായ രീതിയിൽ നടന്ന മാർച്ചിന് നേരെ പോലീസ് യാതൊരു പ്രകോപനവും കൂടാതെ കണ്ണീർ വാതകവും ജല പീരങ്കിയും പ്രയോഗിച്ചത്. കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ്സിന്റെയും കെ എസ് യു വിന്റേയും പ്രവർത്തകരെ പോലീസിന്റെ സാന്നിധ്യത്തിൽ സിപിഎം ഡി വൈ എഫ് ഐ ഗുണ്ടകകൾ തല്ലിച്ചതച്ചു നടത്തിയ യാത്ര നവ കേരള സദസ്സല്ല അല്ല നരാധമ സദസ്സായിരുന്നു എന്ന്സഎന്ന് ആരോപിച്ചു.

സർക്കാർ ഒത്താശയിൽ അഴിഞ്ഞാടിയ ഗുണ്ടകൾക്ക് റോന്ത് ചുറ്റാൻ നടത്തിയ സഞ്ചരിക്കുന്ന അടിയന്തിരാവസ്ഥയായിരുന്നു നവകേരള സദസ്സെന്ന പേരിൽ 140 മണ്ഡലങ്ങളിൽ അരങ്ങേറിയത്. ക്ഷേമ പെൻഷൻ പോലും കൊടുക്കാൻ നിവൃത്തിയില്ലാത്ത സർക്കാർ ജനങ്ങളുടെ നികുതി പണം കൊണ്ട് ധൂർത്തടിച്ചു നടത്തിയ നവകേരള സദസ്സ് പൂർണ്ണമായും ഒരു പാർട്ടി പരിപാടിയായി തരം താണ് അപഹാസ്യമായി മാറുന്ന കാഴ്ചയാണ് കാസർഗോഡ് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുമ്പോൾ കാണാൻ കഴിഞ്ഞത്. ജനങ്ങളെ അടിച്ചമർത്തി ഏകാധിപതിയെ പോലെ പെരുമാറുന്ന മുഖ്യമന്ത്രിയെ നിലക്ക് നിർത്താൻ പാർട്ടി തയാറാകണമെന്നും ഒഐസിസി ശക്തമായി ആവശ്യപ്പെട്ടു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more