1 GBP = 104.13
breaking news

OICC surrey ഇഫ്താർ സംഗമം അനേകരെ പങ്കെടുപ്പിച്ചു ഏപ്രിൽ 15 ന് സെന്റ് ജൂഡ്സ് ഓഡിറ്റോറിയത്തിൽ

<strong>OICC surrey ഇഫ്താർ സംഗമം അനേകരെ പങ്കെടുപ്പിച്ചു ഏപ്രിൽ 15 ന് സെന്റ് ജൂഡ്സ് ഓഡിറ്റോറിയത്തിൽ</strong>

സുജു ഡാനിയേൽ

പകല്‍ ഉപവാസവും രാത്രി ഉപാസനയുമായി ഒരുമാസക്കാലം വിശ്വാസികള്‍ക്ക് പുണ്യങ്ങളുടെ പൂക്കാലം.പങ്കുവെക്കലിന്റെ മഹത്തായ സന്ദേശം പകരുന്ന ഇഫ്താര്‍ സംഗമങ്ങളുടെ കാലത്തു
OICC UK surrey റീജണും ഒരുക്കുന്നു. പാവനമായ സ്നേഹത്തിന്റെ ഒത്തുചേരലിന്റെ പ്രതികമായി ഇഫ്താർ സംഗമം ,മതമൈത്രിയും സാഹോദര്യവും നിലനില്‍ക്കേണ്ടതിന്റെ ഉള്‍വിളിയാണ് ഇഫ്താര്‍ കൂടിച്ചേരലുകള്‍ എന്ന് മനസ്സിലാക്കി, മതത്തിനും ജാതിക്കും ഉപരിയായി ആഘോഷങ്ങളെ സ്വീകരിക്കുക എന്നതും വ്രത പുണ്യത്തിന്റെ നന്മകള്‍ പരസ്പരം പങ്കുവെക്കുക, എന്നതും നോമ്പുകാലത്തെ ഇഫ്താര്‍ വിരുന്നുകളുടെ മാത്രം പ്രസക്തിയാണ് എന്ന് മനസ്സിലാക്കിയാണ് ഈ പ്രാവിശ്യവും ഇഫ്താർ സംഗമം വളരെ ഗംഭീരമാക്കൻ തീരുമാനിച്ചതെന്ന് OICC UK, SURREY റീജൺ പ്രസിഡന്റ് ശ്രീ വിൽ‌സൺ ജോർജ് അറിയിച്ചു. ഒരുപാട് ആളുകളെ പ്രതീക്ഷിക്കുന്ന ഈ സംഗമത്തിന്റെ കൺവീനർ OICC UK, surrey റീജൺ വൈസ് പ്രസിഡന്റ് കൂടിയായ ശ്രീ അനൂപ് ശശിയാണ്.

ഏപ്രിൽ 15 ന് വൈകുന്നേരം 6 മണിക്ക് ആരംഭിച്ചു 9 മണിക്ക് അവസാനിക്കുന്ന ഈ സംഗമത്തിൽ മത, രാഷ്രിയ, സാംസ്‌കാരിക, സാമൂഹിക മേഖലിയിലേ സമുന്നതരായ നേതാക്കന്മാരുടെ സാനിധ്യത്തിലും അനുഗ്രഹ ആശിസുകളോടും നടത്തുന്ന ഈ സംഗമ പരുപാടിയിൽ ജാതി, വർഗ്ഗ വർണ്ണ, രാഷ്രിയ ഭേദമില്ലാതെ UK യിലെ നാനാ ഭാഗത്തുനിന്നുമുള്ള ആളുകളാണ് എത്തിച്ചേരുന്നത്. പ്രസ്തുത സംഗമത്തിൽ, ജനാബ് മുഹമ്മദ് മുനീബ് നൂറാനി, Fr . ടോമി അടാറ്റ്‌, ശ്രീ വി മംഗളൻ എന്നിവർ മുഖ്യ പ്രഭഷണം നടത്തുകയും, ഇഫ്താർ സന്ദേശം നൽകുകയും ചെയ്യുന്നു. തുടന്ന് നോമ്പ് മുറിക്കലും, നമസ്കാരത്തിനും ശേഷം വിഭവ സമർത്ഥമായ ഇഫ്താർ വിരുന്നും നടത്തുന്നു.

ഈ സംഗമത്തിലേയ്ക്ക് എല്ലാ നല്ല മനസുകളുടെയും സനിധ്യ, സഹകരങ്ങൾ പ്രതിക്ഷിക്കുന്നു എന്നും, സംഗമത്തിന് നേതൃത്വ ചുമതലയുള്ള ശ്രീ അഷ്‌റഫ് അബ്‌ദുള്ള അറിയിച്ചു. ഈ പരിപാവനമായ ഇഫ്താർ സംഗമത്തിലേയ്ക്ക് എല്ലാവരെയും ഹൃദയം കൊണ്ട് ക്ഷണിക്കുന്നു എന്ന് OICC UK, Surrey ജനറൽ സെക്കട്ടറി ശ്രീ സാബു ജോർജ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more