1 GBP = 104.15
breaking news

തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിനായി ഓ ഐ സി സി യുകെ യുടെ പ്രതിനിധി യോഗം നടന്നു. റിപ്പോർട്ട് കെ പി സി സി ക്ക് കൈമാറും

തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിനായി ഓ ഐ സി സി യുകെ യുടെ പ്രതിനിധി യോഗം നടന്നു. റിപ്പോർട്ട് കെ പി സി സി ക്ക് കൈമാറും

സുജു കെ ഡാനിയേൽ

ആസന്നമായ നിയമ സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിഓ ഐ സി സി യു കെ വെബ്മിനാർ സങ്കടിപ്പിച്ചു.ഓ ഐ സിസി യുടെ നാഷണൽ കമ്മിറ്റി അംഗങ്ങളും വിവിധറീജിയനുകളിൽ നിന്നുള്ള പ്രതിനിധികളുമാണ് സൂം മീറ്റിങ്വഴി യോഗത്തിൽ പങ്കെടുത്തത്.

കഴിഞ്ഞ കോവിഡ് കാലത്ത് ഓ ഐ സി സി വിവിധറീജിയനുകളിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾകമ്മിറ്റി വിലയിരുത്തി. കേരളത്തിൽ സർക്കാർ പിഎസ് സി യെനോക്കുകുത്തിയാക്കി നടത്തുന്ന പിൻവാതിൽനിയമങ്ങൾക്കെതിരെ നടക്കുന്ന യൂത്ത്കോൺഗ്രസ്സ് പ്രേതിഷേധങ്ങൾക്കു യോഗം ഐക്യദാർഢ്യം പ്രെഖ്യാപിച്ചു. യുഡി എഫ് നെ അധികാരത്തിൽ തിരികെയെത്തിക്കുന്നതിനു വേണ്ടി നേതാക്കൾ മാർഗരേഖ സമർപ്പിച്ചു. പ്രസ്‌തുതമാർഗരേഖകൾ ക്രോഡീകരിച്ചു കൊണ്ടുള്ള വിശദമായറിപ്പോർട്ട് ഉടൻ തന്നെ കെപിസിസി ക്ക് കൈമാറുന്നതാണ്. മണ്ഡലങ്ങൾ തിരിച്ചുള്ള പ്രവർത്തനങ്ങൾക്ക് ഒഐസിസിതുടക്കം കുറിക്കുവാനും യോഗം തീരുമാനിച്ചു. യോഗത്തിന്കൺവീനർ ഹരിദാസ്, മുതിർന്ന നേതാവ് ബേബിക്കുട്ടിജോർജ്ജ് തുടങ്ങിയവർ ആശംസയർപ്പിച്ചു. ജോയിന്റ് കൺവീനർ കെ കെ മോഹൻദാസ് അധ്യക്ഷത വഹിച്ചയോഗത്തിൽ സുജു കെ ഡാനിയൽ സ്വാഗതംആശംസിച്ചു.

രാജേഷ് വി പാട്ടീൽ മോഡറേറ്റ് ചെയ്തചർച്ചയിൽ സന്തോഷ് ബെഞ്ചമിൻ (ലണ്ടൻറീജിയൺ) പുഷ്പരാജ്, ഷിനു മാത്യുസ് , (നോർത്ത് വെസ്റ്റ്റീജിയൺ ) ബിനോ ഫിലിപ്പ് ,സുനിൽ രവീന്ദ്രൻ (സൗത്ത്വെസ്റ്റ് റീജിയൺ )മഹേഷ് (സറെ റീജിയൺ) അപ്പ ഗഫൂർ(സെൻട്രൽ ലണ്ടൻ ) സജു മണക്കുഴി (ഡോർകിങ്‌ ) മറ്റു വിവിധ റീജിയനുകളിൽ നിന്നും അൻസാർ അലി, ബേബിചെറിയാൻ,മാത്യുസ്, ഡോക്ടർ ബിജു, ശ്യാംതോമസ്, അഞ്ചലീന, കിരൺ രാജ് തുടങ്ങിയവർ വിവിധനിർദ്ദേശങ്ങൾ പങ്കു വച്ചു. പ്രവാസികൾ നേരിടുന്നപ്രീശ്നങ്ങളെ മാനിഫെസ്റ്റോയിൽ ഉൾപെപെടുത്തി പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more