1 GBP = 104.15
breaking news

ന്യൂസീലൻഡിനെതിരായ പരമ്പരയിൽ കാണികളെ അനുവദിക്കാനൊരുങ്ങി പാകിസ്താൻ

ന്യൂസീലൻഡിനെതിരായ പരമ്പരയിൽ കാണികളെ അനുവദിക്കാനൊരുങ്ങി പാകിസ്താൻ

ന്യൂസീലൻഡിനെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന പരിമിത ഓവർ പരമ്പരകളിൽ കാണികളെ അനുവദിക്കാനൊരുങ്ങി പാകിസ്താൻ. രണ്ട് ഡോസ് വാക്സിൻ എടുത്ത 25 ശതമാനം കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാനാണ് ക്രിക്കറ്റ് ബോർഡിൻ്റെ തീരുമാനം. ഏകദിന പരമ്പര റാവൽപിണ്ടിയിലും ടി-20 പരമ്പര ലാഹോറിലുമാണ് നടക്കുക.

നിബന്ധന പ്രകാരം റാവൽപിണ്ടിയിൽ 4500 പേർക്കും ലാഹോറിൽ 5500 പേർക്കുമാവും പ്രവേശനം. സെപ്തംബർ 17, 19, 21 തീയതികളിൽ ഏകദിന മത്സരങ്ങളും 25, 26, 29, ഒക്ടോബർ 1, 3 തീയതികളിൽ ടി-20 മത്സരങ്ങളും നടക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more