1 GBP = 98.12
breaking news

‘നൃത്താഞ്ജലി & കലോത്സവം 2016’ പ്രസംഗം ,കത്തെഴുത്ത് വിഷയങ്ങള്‍ പ്രഖ്യാപിച്ചു

‘നൃത്താഞ്ജലി & കലോത്സവം 2016’ പ്രസംഗം ,കത്തെഴുത്ത് വിഷയങ്ങള്‍ പ്രഖ്യാപിച്ചു

ഡബ്ലിന്‍: നവംബര്‍ 4,5 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ‘നൃത്താഞ്ജലി & കലോത്സവ’ത്തിലെ പ്രസംഗത്തിനും മലയാളം കത്തെഴുത്തിനുമുള്ള വിഷയങ്ങള്‍ പ്രഖ്യാപിച്ചു.
ജൂനിയര്‍ വിഭാഗം പ്രസംഗം (ഇംഗ്ലീഷ് & മലയാളം ) :
വിഷയം :’ലോക സമാധാനം / World Peace’.
സീനിയര്‍ വിഭാഗം പ്രസംഗം: (ഇംഗ്ലീഷ് & മലയാളം ).
വിഷയം : ‘ആഗോള താപനം / Global Warming ‘
സീനിയര്‍ വിഭാഗം കത്തെഴുത്ത് (മലയാളം),
നിബന്ധകള്‍ ചുവടെ:
വിഷയം : ‘മുത്തശ്ശിക്കൊരു കത്ത് ‘

1.അയര്‍ലണ്ടില്‍ താമസിക്കുന്ന ഒരു കുട്ടി നാട്ടിലുള്ള തന്റെ മുത്തശ്ശിക്കോ മുത്തശ്ശനോ ഒരു കത്തയക്കുന്നതാണ് പശ്ചാത്തലം.

2.പരമാവധി സമയം 30 മിനിറ്റ്.

3.ഇത് ഒരു യഥാര്‍ത്ഥ കത്തിന്റെ മാതൃകയില്‍ ഉള്ളതാവണം
അതായത് -അഭിസംബോധന , ആമുഖം ,പ്രധാന വിഷയം ,ഉപസംഹാരം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കണം.

4.മൂല്യനിര്‍ണ്ണയത്തില്‍ കൈയക്ഷരം പദ പ്രയോഗരീതി തുടങ്ങിയ കാര്യങ്ങളും പരിഗണിക്കുന്നതാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more