1 GBP = 104.21
breaking news

നോർത്തേൺ അയർലണ്ടിലെ കലാപത്തിന് അറുതിയില്ല; പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ പെട്രോൾ ബോംബുകളുപയോഗിച്ച് ആക്രമണം

നോർത്തേൺ അയർലണ്ടിലെ കലാപത്തിന് അറുതിയില്ല; പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ പെട്രോൾ ബോംബുകളുപയോഗിച്ച് ആക്രമണം

ബെൽഫാസ്റ്റ്: വടക്കൻ അയർലണ്ടിൽ ദേശീയവാദികളും ബ്രിട്ടീഷ് അനുകൂലികളും തമ്മിലുള്ള കലാപം ഏഴാം ദിവസവും തുടരുന്നു.
കലാപകാരികളെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. എന്നാൽ തുടർച്ചയായ ഏഴാം ദിവസവും ബെൽഫാസ്റ്റിലെ തെരുവുകളിൽ അക്രമം തുടരുകയാണ്.

വടക്കൻ അയർലണ്ടിൽ നിലനിൽക്കുന്ന അശാന്തി ‘വർഷങ്ങളിലെ ഏറ്റവും മോശം’ എന്ന് പോലീസ് വിശേഷിപ്പിച്ചു. കലാപകാരികൾ ഇന്നലെ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ പെട്രോൾ ബോംബുകൾ, പടക്കങ്ങൾ, പാറകൾ എന്നിവ ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്തു. സ്പ്രിംഗ്ഫീൽഡ് റോഡിലെ ‘സമാധാന മതിൽ’ എന്ന് വിളിക്കപ്പെടുന്ന പ്രദേശത്ത് ദേശീയവാദികളും ബ്രിട്ടീഷ് അനുകൂലികളും തമ്മിലുള്ള ഒരാഴ്ചത്തെ ഏറ്റുമുട്ടലിൽ ഇതുവരെ അമ്പത്തിയഞ്ച് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

കലാപങ്ങളിൽ നിന്ന് പിന്തിരിയണമെന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ അഭ്യർത്ഥനകൾ ഉണ്ടായിരുന്നിട്ടും, നൂറോളം കലാപകാരികൾ ഇന്നലെ രാത്രി പ്രദേശത്ത് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പിരിഞ്ഞുപോയില്ലെങ്കിൽ ജലപീരങ്കി ഉപയോഗിക്കുമെന്ന പോലീസിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച കലാപകാരികൾ ഒടുവിൽ പൊലീസിന് നേരെ തിരിയുകയായിരുന്നു. പെട്രോൾ ബോംബ് ആക്രമണങ്ങളിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.

ദേശീയവാദി യുവാക്കളിൽ നിന്ന് പോലീസിനെതിരെ കൂടുതൽ ആക്രമണങ്ങൾ ഉണ്ടായത് അപലപിച്ച് ജസ്റ്റിസ് മന്ത്രി നവോമി ലോംഗ് ട്വീറ്റ് ചെയ്തു. പതിമൂന്ന് വയസ്സ് മാത്രമുള്ള കുട്ടികൾ പോലും മാതാപിതാക്കളുടെ പ്രോത്സാഹനത്തോടെ കലാപത്തിൽ പങ്കെടുത്തത് ദുഃഖകരമാണെന്നും, ഭയത്തോടും അസ്വസ്ഥതയോടും കൂടി ജീവിക്കുന്ന പ്രദേശത്തേക്ക് താമസിക്കുന്നവരിലേക്കാണ് തന്റെ ചിന്തയെന്നും ജീവൻ നഷ്ടപ്പെടുന്നതിനുമുമ്പ് ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രതിഷേധക്കാരോട് കലാപം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more