1 GBP = 104.15
breaking news

ഉത്തര കൊറിയ മിസൈലുകള്‍ തലസ്ഥാനമായ പ്യോംഗ്യാംഗിലേക്ക് വിന്യസിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്

ഉത്തര കൊറിയ മിസൈലുകള്‍ തലസ്ഥാനമായ പ്യോംഗ്യാംഗിലേക്ക് വിന്യസിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്

സോള്‍: ആണവ പരീക്ഷണത്തെ തുടര്‍ന്ന് ലോകരാജ്യങ്ങളുമായി ഇടഞ്ഞ് നില്‍ക്കുന്ന ഉത്തര കൊറിയ തങ്ങളുടെ ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ തലസ്ഥാനമായ പ്യോംഗ്യാംഗിലേക്ക് വിന്യസിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. പ്യോംഗ്യാംഗിന്റെ വടക്കന്‍ പ്രദേശത്തെ സനുമില്‍ സ്ഥിതി ചെയ്യുന്ന മിസൈല്‍ ഗവേഷണ വികസന കേന്ദ്രത്തില്‍ നിന്ന് മിസൈലുകള്‍ ലോഞ്ച് പാഡിലേക്ക് മാറ്റിയതായാണ് അമേരിക്കയുടേയും ദക്ഷിണകൊറിയയുടേയും രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ചു കൊണ്ട് ദക്ഷിണ കൊറിയയിലെ വാര്‍ത്താ ഏജന്‍സിയായ കെ.ബി.എസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, മിസൈലുകള്‍ എപ്പോള്‍ എവിടേക്ക് മാറ്റിയെന്ന് മാത്രം അറിവായിട്ടില്ല.

മദ്ധ്യദൂര ബാലിസ്റ്റിക് മിസൈലായ ഹ്വാസോംഗ് -12, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോംഗ് -14 എന്നിവയില്‍ ഒരെണ്ണമാണ് വിന്യസിച്ചതെന്നാണ് സൂചന. സനുമിലെ ഗവേഷണ കേന്ദ്രത്തില്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തര കൊറിയ നിര്‍മിക്കുന്നത്. അതേസമയം, അസാധാരണമായി എന്തെങ്കിലും തരത്തിലുള്ള നീക്കം നടന്നതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രിയെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നേരത്തെ, രണ്ടു തവണ വടക്കന്‍ ജപ്പാനിലെ ഹൊക്കൈദോയ്ക്ക് മുകളിലൂടെ ഉത്തര കൊറിയ മിസൈലുകള്‍ പരീക്ഷിച്ചിരുന്നു. 3700 കിലോമീറ്റര്‍ ?ദൂരത്തില്‍ സഞ്ചരിച്ച മിസൈല്‍ കടലില്‍ പതിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more