1 GBP = 103.94
breaking news

ദുരന്തബാധിതർക്ക് സഹായഹസ്തമേകാൻ ന്യൂബറി മലയാളി കൾച്ചറൽ അസ്സോസിയേഷൻ ചാരിറ്റി ഇവന്റ് ശനിയാഴ്ച ന്യൂബറി ടൗൺ ഹാളിൽ

ദുരന്തബാധിതർക്ക് സഹായഹസ്തമേകാൻ ന്യൂബറി മലയാളി കൾച്ചറൽ അസ്സോസിയേഷൻ ചാരിറ്റി ഇവന്റ് ശനിയാഴ്ച ന്യൂബറി ടൗൺ ഹാളിൽ

ന്യൂബറി: കേരളം സാക്ഷ്യം വഹിച്ച സമാനതകളില്ലാത്ത പ്രളയത്തിൽ ദുരന്തത്തിനിരയായവർക്ക് സാന്ത്വനമേകാൻ ന്യൂബറി മലയാളി കൾച്ചറൽ അസ്സോസിയേഷനും ചാരിറ്റി ഇവന്റ് സംഘടിപ്പിക്കുന്നു. ഈ വരുന്ന ശനിയാഴ്ച്ച(സെപ്റ്റംബർ 8 ) രാവിലെ പത്ത് മണിമുതൽ ഒരു മണി വരെ കോഫി മോർണിംഗ് സംഘടിപ്പിച്ച് കൊണ്ടാണ് ഫണ്ട് സമാഹരണത്തിനൊരുങ്ങുന്നത്. മാർക്കറ്റ് പ്ളേസിലുള്ള ന്യൂബറി ടൗൺ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നാടൻ കേരളീയ വിഭവങ്ങളും വിവിധ ഇന്ത്യൻ രുചിഭേദങ്ങളോടെയുള്ള സ്നാക്ക്‌സും ഒരുക്കിക്കൊണ്ടാണ് കോഫി മോർണിംഗ്‌ നടക്കുക.

ന്യൂബറി മലയാളി കൾച്ചറൽ അംഗങ്ങൾക്കൊപ്പം വെസ്റ്റ് ബെർക്‌ഷെയർ ഇന്ത്യൻ കമ്മ്യൂണിറ്റി, മറാത്തി കമ്മ്യൂണിറ്റി, കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളായ കർണാടക , തമിഴ്നാട് , ആന്ധ്രപ്രദേശ് തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള കമ്മ്യൂണിറ്റികളും ചാരിറ്റി ഇവന്റിനായി കൈകോർക്കുമെന്ന് പ്രസിഡണ്ട് ജിജു യോവിൽ അറിയിച്ചു. പരിപാടിയിൽ നിന്ന് സ്വരൂപിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നൽകുവാനാണ്‌ സംഘടന തീരുമാനിച്ചിരിക്കുന്നത്. പരിപാടിയുടെ വിജയത്തിന് ന്യൂബറിയിലെ മുഴുവൻ മലയാളികളുടെയും പൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് ഭാരവാഹികൾ അറിയിച്ചു.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം

NEWBURY TOWN HALL

MARKET PLACE, NEWBURY

RG14 5AA

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more