1 GBP = 104.17
breaking news

യു കെ മലയാളികളുടെ പിന്തുണ അഭ്യർത്ഥിച്ച് രാജിമോൾ മനോജ്….യൂറോപ്പ് മലയാളികൾക്ക് അഭിമാനമായി അയർലൻഡ് നഴ്സിംഗ് ബോർഡിലേക്ക് മത്സരിക്കുന്ന ആദ്യത്തെ മലയാളി….

യു കെ മലയാളികളുടെ പിന്തുണ അഭ്യർത്ഥിച്ച് രാജിമോൾ മനോജ്….യൂറോപ്പ് മലയാളികൾക്ക്  അഭിമാനമായി അയർലൻഡ് നഴ്സിംഗ് ബോർഡിലേക്ക് മത്സരിക്കുന്ന ആദ്യത്തെ മലയാളി….

അയർലൻഡ് നഴ്സിംഗ് ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നേടിയ മലയാളിയായ രാജിമോൾ മനോജ് യു കെ മലയാളികളോട് പിന്തുണ അഭ്യർത്ഥിക്കുന്നു. സെപ്റ്റംബർ 15 ചൊവ്വാഴ്ച മുതൽ സെപ്റ്റംറ്റംബർ 22 ചൊവ്വാഴ്ച വരെയുള്ള ഒരാഴ്ചക്കാലം നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിൽ യുകെ മലയാളികൾ തങ്ങളുടെ അയർലൻഡിലുള്ള ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവരെ ബന്ധപ്പെട്ട് രാജിമോൾക്ക്  വോട്ട് ചെയ്യാൻ പ്രേരിപ്പിക്കണമെന്നാണ് രാജിമോൾ അഭ്യർത്ഥിച്ചിരിക്കുന്നത്.

അയർലണ്ട് ചരിത്രത്തിൽ, ഒരു പക്ഷേ യൂറോപ്പിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു മലയാളി വനിത NMBI- നഴ്സിംഗ് ആൻഡ്  മിഡ്‌വൈഫറി ബോർഡ് പദവിയിലേക്ക് മത്സരിക്കാൻ യോഗ്യത നേടുന്നത്.

പാലാ കല്ലറക്കൽ വില്യം-റോസമ്മ ദമ്പതികളുടെ മകളും തൊടുപുഴ തെക്കേമതിലുങ്കൽ മനോജിന്റെ ഭാര്യയും ആയ രാജിമോൾ മനോജ് ആണ്‌ ഈ പദവിയിലേക്ക് മത്സരിക്കാൻ യോഗ്യത നേടിയിരിക്കുന്നത്.

പാലാ അൽഫോൺസ കോളേജ്, ഡൽഹി സർ ഗംഗാറാം ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ പഠന ശേഷം ഡൽഹി, സൗദി അറേബ്യ, കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഹോസ്പിറ്റലുകളിലെ ഔദ്യോഗിക പരിശീലനങ്ങൾക്ക് ശേഷം 2003-ലാണ് രാജിമോൾ അയർലണ്ടിലേക്ക് ഉപരിപഠനത്തിനും ജോലിക്കും ആയി ഇമ്മിഗ്രേറ്റ് ചെയ്യുന്നത്. ഡബ്ലിനിലേ സെന്റ്‌ വിൻസെന്റ് ഹോസ്പിറ്റലിലെ ആദ്യ ഇന്ത്യൻ ഐസിയു നേഴ്സ് രാജിമോൾ ആണ്‌.

കഴിഞ്ഞ രണ്ടു ദശാബ്ദമായി അയർലണ്ടിൽ ഔദ്യോഗിക സേവനം ചെയ്യുകയും അതോടൊപ്പം ഉന്നത വിദ്യാഭ്യാസം തുടരുകയും ചെയ്ത രാജിമോൾ നഴ്സിങ്ങിൽ വിവിധ മാസ്റ്റേഴ്സ് ഡിഗ്രികൾ  കരസ്ഥമാക്കുകയും അയർലണ്ടിലെ തന്നെ പല ഹോസ്പിറ്റലുകളിലും വ്യത്യസ്ത പദവികളിൽ ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. മുതിർന്ന വിദ്യാർത്ഥികൾ ആയ മക്കളോടുകൂടി (മാനവ് & മിഡ്നാവ്) വിക്‌ലോയിൽ സ്ഥിരതാമസം ആണ്‌.

നീണ്ട കാലയളവിലെ അയർലണ്ട് ജീവിതത്തിൽ നേടിയെടുത്ത മികവുറ്റ എത്നിക് & മിക്സഡ് കമ്മ്യൂണിറ്റി/ സൊസൈറ്റി ബന്ധങ്ങളും പുതിയ തലമുറ മൈഗ്രന്റ്‌സ് ആയുള്ള നിരന്തര സംവാദങ്ങളും ഐറിഷ് നഴ്സിംഗ് സിസ്റ്റത്തിനെക്കുറിച്ചുള്ള ഗ്രാസ്റൂട്ട് ലെവൽ അറിവും തന്റെ സെലക്ഷനിലേക്കുള്ള ചവിട്ടുപടികൾ ആയാസരഹിതമാക്കും എന്നുള്ള വിശ്വാസത്തിൽ ആണ്‌ രാജിമോൾ.പഠനകാലത്തു തന്നെ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ഒരു എന്‍സിസി കേഡറ്റും മികച്ച ഡിബേറ്ററും ബൈക്ക് റൈഡിങ് & ട്രാവൽ ഹോബിയും ഉള്ള രാജിമോൾ ഇതിനോടകം 20ൽ പരം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

ഈ തെരഞ്ഞെടുപ്പിലെ രാജിമോൾ മനോജിന്റെ വിജയം അയർലണ്ട് ഇന്ത്യൻ സമൂഹത്തിന് വിശിഷ്യാ മലയാളികൾക്ക് അഭിമാനവും ഐറിഷ് നഴ്സിംഗ് ബോർഡിന് ഒരു മുതൽക്കൂട്ടാവുമെന്ന് കരുതുന്നു.

അയർലണ്ട് ഇന്ത്യൻ സമൂഹത്തിന് വിശ്യഷ്യ മലയാളികൾക്കും ഇവിടെയുള്ള എല്ലാ നഴ്‌സുമാർക്കും അഭിമാനമായി ഐറിഷ് നഴ്സിംഗ് ബോർഡിന് ഒരു പുതിയ വക്താവാകുവാൻ എല്ലാവരുടെയും എന്ത് കാര്യത്തിനും എപ്പോഴും കൂടെ ഉണ്ടാകാൻ എൻ‌എം‌ബി‌ഐ തിരഞ്ഞെടുപ്പിൽ രാജിമോൾക്ക് പിന്തുണയും വോട്ടും നല്കി മലയാളി സമൂഹം കൂടെയുണ്ട് എന്നത് സ്വാഗതാർഹം തന്നെ.

സെപ്റ്റംബർ 15 മുതൽ 23 വരെ വരെയാണ് വോട്ടെടുപ്പ്. നിങ്ങൾ www.nmbi.ie എന്നതിലേക്ക് പോയാൽ, നിങ്ങൾക്ക് തിരഞ്ഞെടുപ്പ് 2020 എന്ന ബാനർ കാണാം, അവിടെ ക്ലിക്കുചെയ്യുക. നിങ്ങൾ തിരഞ്ഞെടുപ്പ് വെബ്‌സൈറ്റിലേക്ക് പോകും, സെപ്റ്റംബർ 15 മുതൽ നിങ്ങളുടെ സുരക്ഷാ കോഡും NMBI പിൻ നമ്പറും നൽകിയാൽ അവിടെ ഒരു വോട്ട് ബട്ടൺ കാണാം. രാജിമോൾ കെ. മനോജ്ന് ന് വോട്ട് ചെയ്യുക. നിങ്ങൾക്കുവേണ്ടി , നിങ്ങളിലൊരാളായി പ്രോത്സാഹിപ്പിക്കുക, വോട്ട് ചെയ്യുക.

യു.കെയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളും അയർലണ്ടിലുള്ള തങ്ങളുടെ സുഹൃത്തുകളോടും, ബന്ധുക്കളോടും രാജിമോളുടെ വിജയത്തിനു വേണ്ടി പ്രവർത്തിക്കാനും, വോട്ടുകൾ രാജിമോൾക്ക് ചെയ്യിക്കുവാനും ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

രാജിമോളുടെ വിജയത്തിനാവശ്യമായ എല്ലാവിധ സഹായ സഹകരണങ്ങളും നൽകണമെന്ന് യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡൻറ് അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു. രാജിമോൾ മനോജിന് യുക്മ ദേശീയ സമിതി വിജയാശംസകൾ നേരുന്നു….

ശ്രീമതി. രാജിമോൾ കെ മനോജിന് വോട്ട് ചെയ്യുവാനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
Please vote Rajimol Manoj Category1 Link?
https://secure.cesvotes.com/V3-0-0/M1228_1/en/login?bbp=-1&x=-1&DirectLinkLoginID=

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more