1 GBP = 104.15
breaking news

നോട്ടിങ്ഹാം ക്നാനായ കാത്തലിക്ക് അസോസിയേഷൻ ദശാബ്‌ധി നിറവിൽ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുവാൻ പുരാതന പാട്ട് മത്സരവും

നോട്ടിങ്ഹാം ക്നാനായ കാത്തലിക്ക് അസോസിയേഷൻ ദശാബ്‌ധി നിറവിൽ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുവാൻ പുരാതന പാട്ട് മത്സരവും
സിറിൾ പനംങ്കാല 
നോട്ടിങ്ഹാം : കഴിഞ്ഞ പത്ത് വർഷക്കാലം നോട്ടിങ്ഹാമിലെ ക്നാനായ സമൂഹത്തെ തങ്ങളുടെ തനിമയിലും പാരമ്പര്യത്തിലും പൈതൃകത്തിലും കൈ പിടിച്ചു നടത്തിയ നോട്ടിങ്ഹാം ക്നാനായ കാത്തലിക്ക് അസോസിയേഷൻ ദശാബ്‌ധി ആഘോഷങ്ങളുടെ സമാപനത്തിനായി ഒരുങ്ങുകയാണ്. ആഘോഷങ്ങൾക്ക് പത്തരമാറ്റ് പകിട്ടേകുവാൻ യൂ കെ കെ സി എ യുടെ 51 യൂണിറ്റുകൾക്കും പങ്കെടുക്കുവാൻ സാധിക്കുന്ന ഓൾ യു കെ പുരാതന പാട്ട് മത്സരവും നടത്തപ്പെടുന്നു. മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ വി കുർബാന , വെൽക്കം ഡാൻസ് , മുതിർന്നവരുടെയും കുട്ടികളുടെയും കലാപരിപാടികൾ, യൂ കെ കെ സി എ ഭാരവാഹികൾക്ക് സ്വീകരണം, സ്നേഹവിരുന്ന് തുടങ്ങി വിപുലമായ ഒരുക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.
പത്തുവർഷം മുൻപ്‌ ശ്രീ ജെയിംസ് കാവനാലിന്റെയും ശ്രീ ബേബി കുര്യക്കോസിന്റെയും നേതൃത്വത്തിൽ തുടക്കം കുറിച്ച നോട്ടിങ്ഹാം ക്നാനായ കാത്തലിക്ക് അസോസിയേഷൻ തുടർന്ന് വന്ന നേതൃത്വങ്ങളുടെ ശക്തമായ പ്രവർത്തനങ്ങളുടെ ഫലമായി വളർന്നു പന്തലിച്ചു യു കെ കെ സി എ ക്ക് പൂർണമായും പിന്തുണ നൽകികൊണ്ട് നല്ല രീതിയിലുള്ള പ്രവർത്തനം കാഴ്ച്ചവെക്കുന്നു. യു കെ കെ സി എ സെൻട്രൽ കമ്മറ്റിയിലേക്ക് കരുത്തരായ നേതാക്കളെ സംഭാവന ചെയിത ഒരു യൂണിറ്റാണ് നോട്ടിങ്ഹാം. യു കെ കെ സി എ യുടെ കരുത്തരായ സെക്രട്ടറിമാരിൽ ഒരാളായ ശ്രീ മാത്തുക്കുട്ടി ആനകുത്തിക്കലും ഇപ്പോഴത്തെ സെൻട്രൽ കമ്മറ്റിയിൽ പ്രവർത്തിക്കുന്നജോയിന്റ് ട്രഷർ  ശ്രീ ജെറി ജെയിംസും നോട്ടിങ്ഹാം യുണിറ്റ് അംഗമാണ് .
തങ്ങളുടെ പാരമ്പര്യങ്ങളും തനിമയും കാത്തുപരിപാലിച്ചു കൊണ്ട് വരും തലമുറയിലേക്ക് പകർന്നു നൽകുവാൻ തക്കപ്രവർത്തങ്ങളുമായി NKCA മുന്നേറുകയാണ്. ദശാബ്‌ധി ആഘോഷങ്ങളുടെ വിജയത്തിനായി പ്രസിഡന്റ് ശ്രീ മാത്തുക്കുട്ടി ആനകുത്തിക്കലിന്റെയും സെക്രട്ടറി ശ്രീമതി ടെസ്സി ഷാജി യുടെയും നേതൃത്വത്തിലുള്ള കമ്മറ്റി അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more