1 GBP = 104.15
breaking news

അമേരിക്കയുടെ ഭീഷണികളെ വകവയ്ക്കാതെ ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്

അമേരിക്കയുടെ ഭീഷണികളെ വകവയ്ക്കാതെ ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്

അമേരിക്കയുടെ കടുത്ത ഭീഷണികളെ വകവെക്കാതെ ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ആ ശ്രമം പരാജയപ്പെട്ടെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെ ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്തുള്ള സിന്‍പോയിലാണ് മിസൈല്‍ പരീക്ഷിക്കാന്‍ ശ്രമിച്ചതെന്ന് ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഏത് തരത്തിലുള്ള മിസൈലാണ് പരീക്ഷണത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമല്ല.

ഉത്തരകൊറിയയുടെ ശക്തി പ്രകടിപ്പിച്ച് രാജ്യം ശനിയാഴ്ച വലിയ ഒരു സൈനിക പരേഡ് നടത്തിയിരുന്നു. പരേഡ് അമേരിക്കക്കുള്ള മുന്നറിയിപ്പാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മിസൈല്‍ പരീക്ഷണമെന്നതും ശ്രദ്ധേയമാണ്. മിസൈല്‍ പരീക്ഷണം നടന്നതായി യുഎസ് സൈന്യവും ശരിവച്ചു. ഉത്തര കൊറിയയുടെ സൈനിക പരേഡിന് പിന്നാലെ അമേരിക്ക പടക്കപ്പലുകള്‍ ഉത്തരകൊറിയന്‍ അതിര്‍ത്തിയിലേക്ക് അയച്ചിരുന്നു. അതേസമയം മേഖലയിലുള്ള സംഘര്‍ഷം യുദ്ധത്തില്‍ കലാശിച്ചേക്കുമെന്ന് ചൈന ആശങ്ക പ്രകടിപ്പിച്ചു. ഉത്തരകൊറിയയുടെ ഏക സഖ്യ കക്ഷിയാണ് ചൈന.

അമേരിക്ക പ്രകോപനം തുടര്‍ന്നാല്‍ ആണ്വവായുധം ഉപയോഗിച്ച് തിരിച്ചടിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് ഉത്തരകൊറിയ വീണ്ടും മുന്നറിയിപ്പ് നല്‍കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more