1 GBP =
breaking news

വിമെൻസ് ഫോറം പ്രസ്റ്റൺ റീജിയൻ നൈറ്റ് വിജിൽ ഡിസംബർ 29ന്….

വിമെൻസ് ഫോറം പ്രസ്റ്റൺ റീജിയൻ നൈറ്റ് വിജിൽ ഡിസംബർ 29ന്….

ഫാ. ബിജു കുന്നയ്‌ക്കാട്ട്

നോർത്തലർട്ടൻ : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിമെൻസ് ഫോറം പ്രെസ്റ്റൺ റീജിയണിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 29 , വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 9 വരെ രാത്രി ജാഗരണാപ്രാർത്ഥന (നൈറ്റ് വിജിൽ) നടത്തപ്പെടുന്നു. നോർത്തലർട്ടൻ സേക്രട്ട് ഹാർട്ട് ദേവാലയത്തിൽ വച്ച് നടക്കുന്ന വി. കുർബാനയ്ക്കും മറ്റ് തിരുക്കർമ്മങ്ങൾക്കും റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, റവ. ഫാ. സജി തുടങ്ങിയവർ നേതൃത്വം നൽകും.

ജപമാല, പരി. കുർബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, കുമ്പസാരം തുടങ്ങിയ ശുശ്രൂഷകൾ ഉണ്ടായിരിക്കും. പ്രസ്റ്റൺ റീജിയണിലെ ഇരുപത്തിമൂന്ന് വി. കുർബ്ബാന സെന്ററുകളിലെ മുഴുവൻ വനിതകളെയും ഈ ശുശ്രൂഷയിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് ജോളി മാത്യു, സെക്രട്ടറി സിനി നോബി എന്നിവർ അറിയിച്ചു.
വിലാസം:
Sacred Heart Catholic Church
41 , Thirsk Road
North Alertton
DL61PJ

Post Your Comments Here ( Click here for malayalam )

Press Esc to close
show more