1 GBP = 104.21
breaking news

ദേശീയപാത സർവ്വേ; മലപ്പുറം ജില്ല യുദ്ധക്കളമായി

ദേശീയപാത സർവ്വേ; മലപ്പുറം ജില്ല യുദ്ധക്കളമായി

തി​രൂ​ര​ങ്ങാ​ടി (മ​ല​പ്പു​റം): വീ​ടും ഭൂ​മി​യും ന​ഷ്​​ട​പ്പെ​ടു​ന്ന​വ​രു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ചൊ​തു​ക്കി​ ത​ല​പ്പാ​റ, വ​ലി​യ​പ​റ​മ്പ് ഭാ​ഗ​ങ്ങ​ളി​ൽ സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി. ക​ല്ലേ​റും ക​ണ്ണീ​ർ​വാ​ത​ക​വു​മൊ​ക്കെ​യാ​യി ദേ​ശീ​യ​പാ​ത മ​ണി​ക്കൂ​റു​ക​ൾ യു​ദ്ധ​ക്ക​ള​മാ​യി. ഒ​രു ഭാ​ഗ​ത്ത് പൊ​ലീ​സും നാ​ട്ടു​കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം ന​ട​ക്ക​വേ മ​റു​ഭാ​ഗ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​വേ തു​ട​ർ​ന്നു.
വ​ലി​യ​പ​റ​മ്പ്, അ​രീ​ത്തോ​ട് ഭാ​ഗ​ങ്ങ​ളി​ൽ സ​ർ​വേ ന​ട​ക്കു​മെ​ന്ന​റി​ഞ്ഞ​തോ​ടെ രാ​വി​ലെ മു​ത​ൽ ത​ന്നെ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന ജ​ന​ക്കൂ​ട്ടം സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​രീ​ത്തോ​ട്ട്​ സം​ഘ​ടി​ച്ചി​രു​ന്നു.

അ​ള​വ് തു​ട​ങ്ങാ​നി​രി​ക്കെ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പൊ​ലീ​സ് ത​ട​ഞ്ഞു. ഒ​രു വി​ഭാ​ഗ​മാ​ളു​ക​ൾ അ​ള​വ് ന​ട​ക്കു​ന്ന വ​ലി​യ​പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് പ്ര​ക​ട​ന​മാ​യെ​ത്തി അ​വി​ടെ​യും നി​ല​യു​റ​പ്പി​ച്ചു. ത​ല​പ്പാ​റ വ​യ​ൽ​ഭാ​ഗ​ത്തെ അ​ള​വ് പൂ​ർ​ത്തി​യാ​ക്കി 10.45ഓ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ വ​ലി​യ​പ​റ​മ്പി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ക​ട​ന്ന​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​ഹ​ള​മാ​യി.

ഇ​തോ​ടെ പൊ​ലീ​സ് ലാ​ത്തി​വീ​ശി വി​ര​ട്ടി​യോ​ടി​ച്ചു. ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ പൊ​ലീ​സി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യി. ഇ​തോ​ടെ പൊ​ലീ​സി​ന്​ നി​യ​ന്ത്ര​ണം വി​ട്ടു. പ​രി​സ​ര​ത്തെ വീ​ടു​ക​ളി​ൽ ഇ​ര​ച്ചു​ക​യ​റി ലാ​ത്തി​കൊ​ണ്ട​ടി​ച്ചു. വീ​ടി​ന​ക​ത്തേ​ക്ക് ഓ​ടി​ക്ക​യ​റി വാ​തി​ല​ട​ച്ച​വ​രെ പി​ന്തു​ട​ർ​ന്നെ​ത്തി​യ പൊ​ലീ​സ് മു​ൻ​വ​ശ​ത്തെ വാ​തി​ൽ ച​വി​ട്ടി​ത്തു​റ​ക്കാ​ൻ ശ്ര​മി​ച്ചു. ജ​ന​ൽ​ചി​ല്ല് ത​ക​ർ​ത്തു. സ്​​ത്രീ​ക​ളും കു​ട്ടി​ക​ളും ഭ​യ​ന്ന്​ നി​ല​വി​ളി​ച്ചു. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ സം​ഘ​ർ​ഷം അ​രീ​ത്തോ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ച്ചു.
തു​ട​ർ​ന്ന് 11ഒാ​ടെ പ്ര​തി​ഷേ​ധ​ക്കാ​ർ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി. റോ​ഡി​ൽ സം​ഘ​ടി​ച്ച പ്ര​തി​ഷേ​ധ​ക്കാ​രും പൊ​ലീ​സും ത​മ്മി​ൽ വീ​ണ്ടും ക​ല്ലേ​റ് ന​ട​ത്തി. വ​ഴി​യാ​ത്ര​ക്കാ​രെ​യും പോ​ലീ​സ് വെ​റു​തെ വി​ട്ടി​ല്ല. ചി​ല​രെ പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more