1 GBP = 104.15
breaking news

ടയർ ത്രീയിലുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് അപകടകരം; മുന്നറിയിപ്പുമായി എൻ എച്ച് എസ്

ടയർ ത്രീയിലുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് അപകടകരം; മുന്നറിയിപ്പുമായി എൻ എച്ച് എസ്

ലണ്ടൻ: കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച സർക്കാർ അവലോകനത്തിന് മുന്നോടിയായി ടയർ 3 നടപടികൾ നേരിടുന്ന പ്രദേശങ്ങളെ ടയർ 2വിലേക്ക് മാറ്റുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് എച്ച്എസ് ട്രസ്റ്റുകൾ മുന്നറിയിപ്പ് നൽകി. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് ഇന്ന് (വ്യാഴാഴ്ച) രാജ്യത്തെ ടയർ സംവിധാനങ്ങളിൽ ഏറ്റവും പുതിയ അവലോകനത്തിന്റെ ഫലം പ്രഖ്യാപിക്കും.

ലണ്ടനെയും എസെക്സ്, ഹെർട്ട്ഫോർഡ്ഷയറിന്റെ ചില ഭാഗങ്ങളും ഈ ആഴ്ച ആദ്യം ഏറ്റവും ഉയർന്ന നിയന്ത്രണങ്ങളായ ടയർ 3 ൽ ഉൾപ്പെടുത്താനുള്ള അടിയന്തര നടപടികൾ സർക്കാർ ഇതിനകം തന്നെ കൈക്കൊണ്ടിരുന്നു. എന്നാൽ നിലവിൽ ടയർ ത്രീ നിയന്ത്രണങ്ങൾ ഉള്ള പ്രദേശങ്ങളെ കുറഞ്ഞ നിരകളിലേക്ക് കൊണ്ട് വരരുതെന്നാണ് എൻ എച്ച് എസ് ആവശ്യം. കോവിഡ് -19 അണുബാധ നിരക്ക് രാജ്യത്തുടനീളം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് അപകടകരമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. ‘അതീവ ജാഗ്രത’ പാലിക്കാൻ അവർ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുകയും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് വൈറസിന്റെ മൂന്നാമത്തെ തരംഗത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ഇന്നത്തെ അവലോകനത്തിന് ശേഷം മിക്ക പ്രദേശങ്ങളും നിലവിലെ ശ്രേണികളിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ ആരോഗ്യ മേധാവികൾ 25,161 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ യുകെയിൽ ദിവസേനയുള്ള അണുബാധകൾ 50 ശതമാനം വർദ്ധിച്ചതായി ഇന്നലെ കണക്കുകൾ വ്യക്തമാക്കുന്നു. മരണങ്ങളും ആഴ്ചയിൽ 14 ശതമാനം ഉയർന്നു. 612 മരണങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. ഒരാഴ്ച മുമ്പ് ഇത് 533 ആയിരുന്നു.

ഓക്സ്ഫോർഡ്ഷയർ, ഈസ്റ്റ്, വെസ്റ്റ് സസെക്സ്, ബ്രൈടൺ, ഹോവ്, നോർത്താംപ്ടൺഷയർ എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ ഏഴു ദിവസങ്ങളിൽ അണുബാധകൾ വർദ്ധിച്ചുവെങ്കിലും ഗ്രേറ്റർ മാഞ്ചസ്റ്ററിൽ നിരക്ക് കുറഞ്ഞതായാണ് റിപ്പോർട്ടുകൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more