1 GBP = 104.15
breaking news

3.9 ശതമാനം ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് നേഴ്‌സുമാര്‍ ഉള്‍പ്പെടയുള്ള എന്‍ എച്ച് എസ് ജീവനക്കാര്‍

3.9 ശതമാനം ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് നേഴ്‌സുമാര്‍ ഉള്‍പ്പെടയുള്ള എന്‍ എച്ച് എസ് ജീവനക്കാര്‍

ലണ്ടന്‍: നേഴ്‌സുമാരുള്‍പ്പെടെയുള്ള എന്‍ എച്ച് എസ് ജീവനക്കാര്‍ പ്രതിനിധീകരിക്കുന്ന യൂണിയനുകള്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തി. 3.9 ശതമാനം വര്‍ദ്ധനവ് ആവശ്യപ്പെട്ട് കൊണ്ടാണ് പതിനാലോളം വരുന്ന യൂണിയനുകള്‍ സംയുക്തമായി സര്‍ക്കാരിനോടാവശ്യപ്പെട്ടിരിക്കുന്നത്. 3.9 ശതമാനത്തിന്റെ വര്‍ദ്ധനവിന് പുറമേ എണ്ണൂറ് പൗണ്ടിന്റെ അധിക വരുമാനവും യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2010 മുതല്‍ എന്‍ എച്ച് എസ് ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ പതിനഞ്ചു ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. പോലീസ് ജയില്‍ ഉദ്യോഗസ്ഥരുടെ ശമ്പള വര്‍ദ്ധനാ പരിധി എടുത്ത് കളഞ്ഞ സര്‍ക്കാര്‍ തങ്ങളെ അവഗണിച്ചതില്‍ കടുത്ത പ്രതിഷേധത്തിലാണ് എന്‍ എച്ച് എസ് ജീവനക്കാരും യൂണിയനുകളും. ആര്‍ സി എന്‍ ഉള്‍പ്പെടയുള്ള വിവിധ സംഘടനകള്‍ ഇതിനകം തന്നെ സമര പരിപാടികളുമായി മുന്നോട്ട് വന്ന് കഴിഞ്ഞു. നേരത്തേ ആര്‍ സി എന്‍ നടത്തിയ പഠനത്തില്‍ ഒഴിവുള്ള നാല്പത്തിനായിരത്തോളം തസ്തികകളില്‍ നിയമനം നടത്താതെ നിലവിലെ ജീവനക്കാരെ പരമാവധി ഉപയോഗിച്ച് കൊണ്ടാണ് എന്‍ എച്ച് എസ് ട്രസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. അധിക ജോലിഭാരം ചുമത്തിയും അലവന്‍സുകള്‍ വെട്ടിച്ചുരുക്കിയും ജീവനക്കാരെ ദ്രോഹിക്കുന്ന സര്‍ക്കാരിന്റെയും ട്രസ്റ്റുകളുടെയും നടപടികള്‍ അംഗീകരിക്കാനാവില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.

ഒരു ദശലക്ഷത്തിലധികം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനായ യൂണിസണ്‍ ആരോഗ്യ വകുപ്പ് മേധാവി സാറാ ഗോര്‍ട്ടന്‍ സര്‍ക്കാരിന്റെ അവഗണന ഇനിയും വച്ച് പൊറുപ്പിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more