1 GBP =
breaking news

പുതുവത്സര തിരുക്കർമ്മങ്ങൾ ബ്രിസ്റ്റോളിൽ…..

പുതുവത്സര തിരുക്കർമ്മങ്ങൾ ബ്രിസ്റ്റോളിൽ…..

കഴിഞ്ഞ ഒരു വർഷം ദൈവം നമുക്ക് നൽകിയ നിരവധി അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും 2018 നെ കൃപാവർഷമായി വരവേൽക്കുവാനുമായി ബ്രിസ്റ്റോൾ സീറോ മലബാർ സമൂഹം ഡിസംബർ 31ന് വൈകീട്ട് 9.30ന് സെന്റ് ജോസഫ് ചർച്ച് ഫിഷ്‌പോണ്ട്സിൽ ഒത്തുചേരുന്നു.
ആരാധനയോടും, വർഷാവസാന കൃതജ്ഞതാ പ്രകാശനത്തോടും, പുതുവർഷ പ്രാർത്ഥനയോടും കൂടി തുടങ്ങുന്ന തിരുക്കർമ്മങ്ങളിൽ ഫാ. ജോയി വയലിൽ പുതുവർഷ സന്ദേശം നൽകുകയും, വി. കുർബ്ബാനയിൽ മുഖ്യ കാർമ്മികത്വം വഹിക്കുകയും ചെയ്യും.
ഈ വര്ഷം എപ്പാർക്കിയൽ ഓഫ് ഗ്രേറ്റ് ബ്രിട്ടൻ കുട്ടികളുടെ വർഷമായി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അവർക്കായി പ്രത്യേകം പ്രാർത്ഥന ഉണ്ടായിരിക്കുന്നതായിരിക്കും.
ഈശോയോട് കൂടി പുതുവർഷം ആരംഭിക്കുവാൻ ഏവരെയും വികാരി ഫാ. പോൾ വെട്ടിക്കാട്ടും, ട്രസ്റ്റിമാരായ ജോസ് മാത്യു, പ്രസാദ് ജോൺ, ലിജോ ജോസഫ് എന്നിവർ പുതുവർഷ ആശംസകളോടെ ഏവരെയും ക്ഷണിക്കുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more