1 GBP = 104.23
breaking news

റോഷൻ മാത്യു, നിമിഷ സജയൻ ചിത്രം കുമരകത്ത് ആരംഭിച്ചു

റോഷൻ മാത്യു, നിമിഷ സജയൻ ചിത്രം കുമരകത്ത് ആരംഭിച്ചു

ജാകൻ, സാൻഡ് വിച്ച്, ഡേവിഡ് ആൻ്റ് ഗോലിയാത്ത്, ഡോൾഫിൻ ബാർ, കാറ്റും മഴയും എന്നീ ചിത്രങ്ങൾക്കു ശേഷം ലൈൻ ഓഫ് കളേഴ്സിൻ്റെ ബാനറിൽ എം.സി. അരുൺ എ ബ്രോൺ മീഡിയാ ഇൻ്റർനാഷണലുമായി സഹകരിച്ച് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഫെബ്രുവരി 16, ബുധനാഴ്ച്ച കുമരകത്ത് ആരംഭിച്ചു. റോഷൻ മാത്യു നിമിഷ സജയൻ എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കും.

ഫ്രൈഡേ, ലോ പോയിൻ്റ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലിജിൻ ജോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ശിവപ്രസാദ് ഹെബ്രോണാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ, ചലച്ചിത്ര പ്രവർത്തകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ലളിതമായി നടന്ന ചടങ്ങിൽ എം.സി. അരുണും അജി മേടയിലും ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചതോടെ സിനിമയ്ക്ക് തുടക്കമിട്ടു.

തുടർന്ന് ലിജിൻ ജോസ്, നജീം കോയ, റോഷൻ മാത്യു, നിമിഷ സജയൻ, ബിനുകുമാർ, ടോമി വർഗീസ് എന്നിവർ ചടങ്ങ് പൂർത്തീകരിച്ചു. നിർമ്മാതാവ് സുബൈർ (വർണ്ണചിത്ര) സ്വിച്ചോൺ കർമ്മവും, ശിവപ്രസാദ് (എബ്രോൺ മീഡിയാ ഇൻ്റർനാഷണൽ) ഫസ്റ്റ് ക്ലാപ്പും നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more