1 GBP = 104.15
breaking news

ഗൃഹാതുരത്വ സ്മരണകൾ ഉണർത്തി ന്യൂകാസിൽ മാൻ അസോസിയേഷന്റെ ക്രിസ്മസ് കരോൾ

ഗൃഹാതുരത്വ സ്മരണകൾ ഉണർത്തി ന്യൂകാസിൽ മാൻ അസോസിയേഷന്റെ ക്രിസ്മസ് കരോൾ

ന്യൂകാസിൽ . നോർത്ത് ഈസ്റ്റിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്‌മയായ ന്യൂ കാസിൽ മാൻ അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ് കരോൾ ഗൃഹാതുരത്വം ഉണർത്തുന്നതായി , അസോസിയേഷനിലെ മുഴുവൻ കുടുംബ അംഗങ്ങളും പങ്കെടുത്ത കരോൾ ഇംഗ്ലണ്ടിലെ മറ്റു മലയാളി കൂട്ട്ടയ്മകളക്ക് തന്നെ മാതൃക ഉണർത്തുന്നതായി .പെട്രോൾ മാക്‌സും റാന്തൽ വിളക്കുമൊക്കെയായി വീട് വീടാന്തരം കയറി ഇറങ്ങി ലോകരക്ഷകനായ  ഈശോയുടെ ജനനത്തിന്റെ സദ്‌വാർത്ത  കരോൾ ഗാനങ്ങളിൽ കൂടി അറിയിച്ച മലയാളി പാരമ്പര്യം  ഓർമ്മയിൽ പേറി പ്രവാസി നാട്ടിലും ക്രിസ്മസ് കാലത്തു  ആ ഓർമ്മകൾ പുനർജനിപ്പിക്കുന്ന  അനുഭവം ഉളവാക്കുന്ന രീതിയിൽ ആണ് ക്രിസ്മസ് കരോൾ സംഘടിപ്പിച്ചത് . വീട്ടിലെ മുഴുവൻ കുടുംബ അംഗങ്ങളും ഒന്ന് ചേർന്ന് അസോസിയേഷൻ അംഗങ്ങൾ ആയ എല്ലാവരുടെയും ഭവനങ്ങൾ സന്ദർശിച്ചാണ് കരോൾ  നടത്തിയത് , നാടൻ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ നടത്തിയ ഈ സന്ദർശനങ്ങൾ  പുതുതലമുറയിലെ കുട്ടികൾക്കും നവ്യമായ ഒരു അനുഭവം ആണ് പകർന്നു നൽകിയത് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more