1 GBP = 104.15
breaking news

യുകെക്കും സൗത്ത് ആഫ്രിക്കക്കും പിന്നാലെ നൈജീരിയയിലും പുതിയ കൊവിഡ് വകഭേദം

യുകെക്കും സൗത്ത് ആഫ്രിക്കക്കും പിന്നാലെ നൈജീരിയയിലും പുതിയ കൊവിഡ് വകഭേദം

യുകെയിലും സൗത്ത് ആഫ്രിക്കയിലസും കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനു പിന്നാലെ നൈജീരിയയിലും കൊവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തു. യുകെയിലെയും സൗത്ത് ആഫ്രിക്കയിലെയും കൊവിഡ് വകഭേദങ്ങളില്‍ നിന്നും വ്യത്യസ്ത സ്വഭാവത്തിലുള്ളതാണ് നൈജീരിയല്‍ കണ്ടെത്തിയിരിക്കുന്നത്. ആഫ്രിക്കയുടെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഹെഡായ ജോണ്‍ കെന്‍ഗസ്‌ഗൊങ് ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഇതുസംബന്ധിച്ച് ഇനിയും പഠനം നടത്തേണ്ടതുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗസ്റ്റ് മൂന്നിനും ഒക്‌ടോബര്‍ 9 നും രണ്ടു രോഗികളില്‍ നിന്നായി ശേഖരിച്ച സാമ്പിളുകളില്‍ നിന്നാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത്. ഇവര്‍ രണ്ടു പേരും നൈജീരിയയിലെ ഒസുണ്‍ സംസ്ഥാനത്ത് നിന്നുള്ളവരാണ്. അതേസമയം യുകെയിലെയും സൗത്ത് ആഫ്രിക്കയിലെയുംനൈജീരിയയില്‍ പുതിയ കൊവിഡ് വകഭേദം രോഗവ്യാപനം കൂടിയിട്ടില്ല.

ആഫ്രിക്കന്‍ മേഖലയില്‍ കൊവിഡ് രോഗവ്യാപനം കൂടിവരുന്ന സാഹചര്യത്തിലാണ് നൈജീരിയയില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദം മൂലം ആഫ്രിക്കയുടെ ചില മേഖലകളില്‍ രോഗവ്യാപനം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 14000 പുതിയ കൊവിഡ് കേസുകളാണ് സൗത്ത് ആഫ്രിക്കയില്‍ സ്ഥിരീകരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more