1 GBP = 104.85
breaking news

‘ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളം ‘ ഫാ. ജെയിംസ് മഞ്ഞാക്കല്‍ യുകെയില്‍ എത്തുന്നു ….. ഫാ.സോജി ഓലിക്കലിനൊപ്പം ത്രിദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ മെയ് 10,11,12 തീയതികളില്‍…

‘ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളം ‘ ഫാ. ജെയിംസ് മഞ്ഞാക്കല്‍ യുകെയില്‍ എത്തുന്നു ….. ഫാ.സോജി ഓലിക്കലിനൊപ്പം ത്രിദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ മെയ് 10,11,12 തീയതികളില്‍…

ബാബു ജോസഫ്

ബര്‍മിംങ്ഹാം: ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളമായി, ദേശഭാഷാവ്യത്യാസമില്ലാതെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ലോകപ്രശസ്ത സുവിശേഷപ്രഘോഷകന്‍ റവ.ഫാ. ജെയിംസ് മഞ്ഞാക്കല്‍ തന്റെ അത്ഭുതാവഹകമായ ജീവിതസാക്ഷ്യവും , പ്രേഷിതദൌത്യവുമായി യുകെയില്‍ എത്തുന്നു.

ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യൂറോപ്പ് അഭിഷേകാഗ്നി മിനിസ്റ്റ്രീസ് മെയ് 10,11,12 തിയതികളിലായി ഒരുക്കുന്ന ‘ന്യൂ ലൈഫ് ഇന്‍ ക്രൈസ്റ്റ് ‘ കാത്തലിക് കോണ്‍ഫറന്‍സ് ഫാ.മഞ്ഞാക്കല്‍ നയിക്കും.

നവ സുവിശേഷവത്കരണത്തിന്റെ പാതയില്‍ ദൈവീക സ്നേഹത്തിന്റെ പര്യായമായ രണ്ടു ആത്മീയ നേതൃത്വങ്ങള്‍ ആദ്യമായി ഒരുമിക്കുന്ന കണ്‍വെന്‍ഷന്‍ സെഹിയോന്‍ യുകെയുടെ സ്ഥിരം വേദിയായ ബര്‍മിംങ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മൂന്നു ദിവസങ്ങളിലും രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാണ് നടക്കുക.മെയ് 13 ന് ബഥേലില്‍ നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലും മലയാളികളുടെ പ്രിയപ്പെട്ട മഞ്ഞാക്കലച്ചന്‍ പങ്കെടുക്കും.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍, അന്യഭാഷാസംസ്‌കാരങ്ങളില്‍ പരിശുദ്ധാത്മാഭിഷേകത്താല്‍ സധൈര്യം കടന്നുകയറി യേശുക്രിസ്തുവില്‍ ആത്മാക്കളെ നേടിക്കൊണ്ടിരിക്കുന്ന രണ്ട് അഭിഷിക്തകരങ്ങള്‍ കൈകോര്‍ക്കുന്ന ഈ ശുശ്രൂഷയിലേക്ക് (10,11,12 തിയതികളിലേക്ക്) www.sehionuk.org എന്ന വെബ്സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. സെഹിയോന്‍ കുടുംബം ഫാ.സോജി ഓലിക്കല്‍, ഫാ, ഷൈജു നടുവത്താനി എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷനായുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നു.

അഡ്രസ്സ്

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍

കെല്‍വിന്‍ വേ

വെസ്റ്റ് ബ്രോംവിച്ച്

ബര്‍മിംങ്ഹാം .

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സണ്ണി ജോസഫ്. 07877290779

പ്രോസ്പര്‍ ഡി ജോമൊ.07728921567

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more