1 GBP = 107.73
breaking news

സർക്കാർ പ്രഖ്യാപിച്ച സൗജന്യ ശിശുപരിപാലനത്തിന് ജീവനക്കാരില്ല; ജീവനക്കാരെ ആകർഷിക്കാൻ 1,000 പൗണ്ട് ഇൻസെന്റീവ് സ്‌കീമുമായി സർക്കാർ

സർക്കാർ പ്രഖ്യാപിച്ച സൗജന്യ ശിശുപരിപാലനത്തിന് ജീവനക്കാരില്ല; ജീവനക്കാരെ ആകർഷിക്കാൻ 1,000 പൗണ്ട് ഇൻസെന്റീവ് സ്‌കീമുമായി സർക്കാർ

ലണ്ടൻ: സർക്കാർ പ്രഖ്യാപിച്ച സൗജന്യ ശിശുപരിപാലന സംരക്ഷണത്തിന് ആവശ്യത്തിന് ജീവനക്കാരില്ലാതെ നഴ്‌സറികൾ. രണ്ട് മാസത്തിനുള്ളിൽ സൗജന്യ ശിശുപരിപാലന സമയം ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ സർക്കാർ പുതുതായി ജോയിൻ ചെയ്യുന്ന ശിശുസംരക്ഷണ ജീവനക്കാർക്ക് 1,000 പൗണ്ട് വാഗ്ദാനം ചെയ്യുന്നു.

ഇംഗ്ലണ്ടിലെ രണ്ട് വയസ്സുള്ള എല്ലാ കുട്ടികൾക്കും ആഴ്ചയിൽ 15 സബ്‌സിഡി മണിക്കൂറുകൾ നൽകാനുള്ള പദ്ധതികൾ പാളം തെറ്റിയേക്കാവുന്ന നിലയിലാണ്. അതേസമയം തന്നെ റിക്രൂട്ട്‌മെൻ്റും ഫണ്ടിംഗ് പ്രതിസന്ധിയും തങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് നഴ്‌സറികളും ശിശുപാലകരും പറയുന്നു.

ഫണ്ടിംഗിനായി അപേക്ഷിച്ച ആയിരക്കണക്കിന് രക്ഷിതാക്കൾ പ്രാദേശിക അതോറിറ്റിയിൽ നിന്ന് കൃത്യമായ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ അനിശ്ചിതത്വത്തിലാണ്. ഈ വർഷാവസാനം മുതൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് 15 സൗജന്യ മണിക്കൂറുകൾ കൂടി നൽകുമ്പോൾ, വർദ്ധിച്ച ഡിമാൻഡ് നേരിടാൻ 50,000 സ്റ്റാഫുകൾ കൂടി ആവശ്യമായി വരുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 2025 സെപ്‌റ്റംബർ മുതൽ അഞ്ച് വയസ്സിന് താഴെയുള്ളവർക്ക് ഇത് 30 സൗജന്യ മണിക്കൂറുകളായി ഉയരും.

പൈലറ്റ് സ്കീമിന് കീഴിൽ പ്രീ-സ്കൂൾ ചൈൽഡ് കെയറർമാരായി പ്രവർത്തിക്കാൻ യോഗ്യത നേടുന്ന ആദ്യത്തെ 3,000 പേർക്ക് നികുതി രഹിത പണം വാഗ്ദാനം ചെയ്യുന്ന 5 മില്യൺ പൗണ്ടിൻ്റെ പരസ്യ കാമ്പെയ്ൻ ഇന്ന് മുതൽ സർക്കാർ ആരംഭിക്കുകയാണ്. നമ്മുടെ ചരിത്രത്തിലെ ശിശുസംരക്ഷണത്തിൻ്റെ ഏറ്റവും വലിയ വിപുലീകരണമാണ് ഇപ്പോൾ നടക്കുന്നതെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ മാധ്യമങ്ങളോട് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more