1 GBP = 107.76
breaking news

ന്യൂകാസിലിൽ പരിശുദ്ധ ജപമാല രാജ്ഞി യുടെ തിരുനാൾ; പൂർവിക സ്‌മരണ നടന്നു, ഇന്ന് കലാഭവൻ ദിലീപിന്റെ നേതൃത്വത്തിൽ മെഗാ ഷോ; നാളെ പ്രഥാന തിരുനാൾ ദിനം, മാർ സ്രാമ്പിക്കലും മാർ സ്റ്റീഫൻ റൈറ്റും കാർമ്മികർ ആകും

ന്യൂകാസിലിൽ പരിശുദ്ധ ജപമാല രാജ്ഞി യുടെ തിരുനാൾ; പൂർവിക സ്‌മരണ നടന്നു, ഇന്ന് കലാഭവൻ ദിലീപിന്റെ നേതൃത്വത്തിൽ മെഗാ ഷോ; നാളെ പ്രഥാന തിരുനാൾ ദിനം, മാർ സ്രാമ്പിക്കലും മാർ സ്റ്റീഫൻ റൈറ്റും കാർമ്മികർ ആകും

ഷൈമോൻ തോട്ടുങ്കൽ

ന്യൂകാസിൽ: ഔർ ലേഡി ക്യൂൻ ഓഫ് റോസറി മിഷന്റെ ഒരാഴ്ച നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് നാളെ സമാപനം ആകും. കഴിഞ്ഞ ഞായറാഴ്ച മിഷൻ ഡയറക്ടർ ഫാ. ജോജോ പ്ലാപ്പള്ളിൽ സി എം ഐ യുടെ കാർമികത്വത്തിൽ നടന്ന കൊടിയേറ്റോടെ ആരംഭിച്ച തിരുനാൾ ആഘോഷങ്ങളിൽ എല്ലാ ദിവസവും വിശുദ്ധ കുർബാനയും, പരിശുദ്ധ കന്യാമറിയത്തോടുള്ള പ്രത്യേക നൊവേന പ്രാർഥനയും നടന്നിരുന്നു.

ഇന്നലെ നടന്ന പൂർവിക സ്മരണയിൽ നമ്മിൽ നിന്ന് വേർപിരിഞ്ഞു പോയ പൂർവ പിതാക്കളുടെയും, സഹോദരങ്ങളുടെയും ഓർമ്മക്കായി പ്രത്യേക വിശുദ്ധ കുർബാനയും , ഒപ്പീസ് പ്രാർഥനയും നടന്നു. തങ്ങളുടെ കുടുംബങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ പ്രിയപ്പെട്ടവരുടെ ചിത്രങ്ങളും, പുഷ്പങ്ങളും പ്രത്യേകം ക്രമീകരിച്ച വേദിയിൽ ക്രമീകരിക്കുകയും പ്രത്യേകം പ്രാർഥനകൾ നടത്തുകയും ചെയ്തു. ഇന്നലത്തെ കർമ്മങ്ങൾക്ക് ഫാ, സജി തോട്ടത്തിൽ കാർമികത്വം വഹിച്ചു. ഇന്ന് രാവിലെ ഒൻപതരയ്ക്ക് നടക്കുന്ന വിശുദ്ധ കുർബാനക്ക് ഫാ. പോൾ ഒളിക്കൽ കാർമികത്വം വഹിക്കും. വൈകുന്നേരം നാല് മണിക്ക് കലാഭവൻ ദിലീപിന്റെ നേതൃത്വത്തിൽ മെഗാ ഷോ അരങ്ങേറും.

പ്രധാന തിരുനാൾ ദിനമായ ഞയാറാഴ്ച രാവിലെ പത്തു പതിനഞ്ചിന് ദേവാലയ കവാടത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഹെക്‌സാം ആൻഡ് ന്യൂകാസിൽ രൂപതാധ്യക്ഷൻ മാർ സ്റ്റീഫൻ റൈറ്റ് എന്നിവർക്ക് പൊന്തിഫിക്കൽ സ്വീകരണം നൽകും. തുടർന്ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിക്കും. ഫാ ജോജോ പ്ലാപ്പള്ളിൽ സി എം ഐ, ഫാ മാത്യു കുരിശുമൂട്ടിൽ എന്നിവർ സഹ കാർമ്മികർ ആകും, മാർ സ്റ്റീഫൻ റൈറ്റ് വചന സന്ദേശം നൽകും.

തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും എന്ന് മിഷൻ ഡയറക്ടർ ഫാ. ജോജോ പ്ലാപ്പള്ളിൽ സി എം ഐ. കൈക്കാരന്മാരായ ഷിന്റോ ജെയിംസ് ജീരകത്തിൽ, ഷിബു മാത്യു എട്ടുകാട്ടിൽ എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more