1 GBP = 104.21
breaking news

ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്

ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്

എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ ബ്രിട്ടീഷ് രാജകുടുംബത്തെ കുറിച്ചും രാജകുടുംബാംഗങ്ങളെ കുറിച്ചും നിരവധി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. വില്യം രാജകുമാരന്റെയും ഹാരി രാജകുമാരന്റെയും കുടുംബത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ഫോക്‌സ് ന്യൂസ് പുറത്തുവിടുന്നത്. ഭാര്യ കേറ്റ് മിഡില്‍ടണുമായുള്ള ബന്ധത്തിനെ കുറിച്ച് നെറ്റിസണ്‍സ് വെയില്‍സ് രാജകുമാരനെ വിമര്‍ശിക്കുമ്പോള്‍ മേഗന്‍ മാര്‍ക്കിളും ഹാരി രാജകുമാരനുമായുള്ള കോംബോയാണ് നെറ്റിസണ്‍സ് പ്രശംസിക്കുന്നത്.

എലിസബത്ത് രാജ്ഞിയുടെ വിടപറയുന്ന അവസാന നിമിഷങ്ങളില്‍ പങ്കെടുത്ത ചടങ്ങുകളിലെ ദൃശ്യങ്ങളിലാണ് ഹാരിയും വില്യമും ഭാര്യമാര്‍ക്കൊപ്പമെത്തിയത്. എന്നാല്‍ മേഗന് കാറിന്റെ ഡോറടക്കം തുറന്നുകൊടുത്തുള്ള ഹാരിയുടെ ‘കെയറിങിന്’ നെറ്റിസണ്‍സ് കയ്യടിക്കുമ്പോള്‍ വില്യമിനെ പരിഹസിക്കുകയാണ്. ചടങ്ങുകള്‍ക്ക് ശേഷം വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡില്‍ടണും രണ്ട് കാറുകളിലാണ് മടങ്ങിയത്. ഹാരി ഒരു യഥാര്‍ത്ഥ രാജാവും ഡയാനയുടെ മകനുമാണെങ്കില്‍ വില്യം അദ്ദേഹത്തിന്റെ പിതാവിനെ പോലെയാണ് പെരുമാറുന്നോതെന്നാണ് വിമര്‍ശനങ്ങള്‍.

ADVERTISEMENTഅതേസമയം എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം സെപ്തംബര്‍ 19 ന് വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. നാല് ദിവസം പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാനായി സൗകര്യമേര്‍പ്പെടുത്തും.
രാജ്ഞിയുടെ ഭൗതികശരീരം ഞായറാഴ്ച എഡിന്‍ബര്‍ഗിലെ ഹോളിറൂഡ്ഹൗസ് കൊട്ടാരത്തിലേക്ക് റോഡ് മാര്‍ഗം എത്തിച്ചു. ഭൗതികശരീരം ചൊവ്വാഴ്ച വരെ സ്‌കോട്ടിഷ് തലസ്ഥാനത്ത് സൂക്ഷിക്കുന്നതിനായി ഹോളിറൂഡ്ഹൗസ് കൊട്ടാരത്തില്‍ നിന്ന് സെന്റ് ഗൈല്‍സ് കത്തീഡ്രലിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് വിമാനമാര്‍ഗം എത്തിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more