1 GBP = 107.76
breaking news

ബന്ദികളെ​ മോചിപ്പിക്കാൻ ചർച്ചകൾ വീണ്ടും തുടങ്ങിയെന്ന വിവരം സ്ഥിരീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി

ബന്ദികളെ​ മോചിപ്പിക്കാൻ ചർച്ചകൾ വീണ്ടും തുടങ്ങിയെന്ന വിവരം സ്ഥിരീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി

തെൽ അവീവ്: ഹമാസിന്റെ തടവിലുള്ള ബന്ദികളെ​ മോചിപ്പിക്കാൻ ചർച്ചകൾ വീണ്ടും തുടങ്ങിയെന്ന വിവരം സ്ഥിരീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ബന്ദികളെ മോചിപ്പിക്കാൻ വീണ്ടും ചർച്ചകൾക്ക് തുടക്കമായെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് നെതന്യാഹുവിന്റെ പരാമർശം.

നിലവിൽ നടക്കുന്ന യുദ്ധം വിജയം വരെയും തുടരുമെന്ന് നെതന്യാഹു പറഞ്ഞു. ഗസ്സയെ പൂർണമായും നിരായുധീകരിച്ച് ഇസ്രായേലിന്റെ സുരക്ഷക്ക് കീഴിൽ കൊണ്ടു വരികയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തലിന് ഇസ്രായേലിന് മേൽ കടുത്ത സമ്മർദം ഉയരുന്നതിനിടെയാണ് നെത്യനാഹുവിന്റെ പ്രസ്താവന.

കഴിഞ്ഞ ദിവസം മൂന്ന് ബന്ദികളെ ഇസ്രായേൽസേന അബദ്ധത്തിൽ വെടിവെച്ച് കൊന്നത് രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ബന്ദിമോചനത്തിനായി വീണ്ടും ചർച്ചകൾ ആരംഭിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. അതേസമയം, ഇസ്രായേൽ യുദ്ധം നിർത്താതെ ബന്ദികളെ മോചിപ്പിക്കാനില്ലെന്നാണ് ഹമാസ് നിലപാട്.

ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ലി​നും ദീ​ർ​ഘ​കാ​ല സ​മാ​ധാ​നം സ്ഥാ​പി​ക്കാ​നു​മാ​യി ച​ർ​ച്ച ന​ട​ക്കു​ന്ന​താ​യി ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചിരുന്നു. ഇ​സ്രാ​യേ​ൽ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി ഡേ​വി​ഡ് ബ​ർ​നീ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ​താ​നി​യു​മാ​യി നോ​ർ​വേ ത​ല​സ്ഥാ​ന​മാ​യ ​ഓ​സ്​​ലോ​യി​ലാണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയത്.

അ​തി​നി​ടെ ഗ​സ്സ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത പോ​രാ​ട്ടം ന​ട​ക്കു​ക​യാ​ണ്. തെ​ക്ക​ൻ ഗ​സ്സ​യി​ലെ ഖാ​ൻ യൂ​നു​സി​ലാ​ണ് ഇ​സ്രാ​യേ​ൽ ശ​നി​യാ​ഴ്ച ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഖാ​ൻ യൂ​നു​സി​ൽ വീ​ട് ത​ക​ർ​ക്ക​പ്പെ​ട്ട​വ​ർ താ​മ​സി​ച്ചി​രു​ന്ന ത​മ്പു​ക​ളും ശ​നി​യാ​ഴ്ച ഇ​സ്രാ​യേ​ൽ ന​ശി​പ്പി​ച്ചു.

വ​ട​ക്ക​ൻ ഗ​സ്സ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ഹ​മാ​സും ഇ​സ്രാ​യേ​ൽ സൈ​ന്യ​വും ഏ​റ്റു​മു​ട്ടു​ന്നു. ഭ​ക്ഷ​ണ​വും വെ​ള്ള​വും ഇ​ല്ലാ​തെ​യും ചി​കി​ത്സ ല​ഭി​ക്കാ​തെ​യും ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ൾ ദു​രി​താ​വ​സ്ഥ​യി​ലാ​ണ്. ഇ​ന്ധ​ന​ക്ഷാ​മം കാ​ര​ണം ഗ​സ്സ​യി​ലെ 36 ആ​ശു​പ​ത്രി​ക​ളി​ൽ 11 എ​ണ്ണം മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മ​രു​ന്നും അ​വ​ശ്യ​വ​സ്തു​ക്ക​ളും എ​ത്തു​ന്നി​ല്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more