1 GBP = 104.22
breaking news

ബ്രൈറ്റണിൽ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു; ദാരുണാന്ത്യം ഇന്ന് ആസ്ട്രേലിയയിലുള്ള ഭർത്താവിനടുത്തേക്ക് പോകാനിരിക്കവേ

ബ്രൈറ്റണിൽ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു; ദാരുണാന്ത്യം ഇന്ന് ആസ്ട്രേലിയയിലുള്ള ഭർത്താവിനടുത്തേക്ക് പോകാനിരിക്കവേ

ലണ്ടൻ: യുകെയിലെ ബ്രൈറ്റണിൽ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു. ദീര് ഘകാലമായി ബ്രൈറ്റണില് താമസിച്ചിരുന്ന ജോർജ്ജ് ജോസഫിന്റെയും ബീന ജോർജ്ജിന്റെയും മകൾ നേഹ ജോർജ്ജ് (25) ആണ് മരിച്ചത്. ഇന്ന് ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിൽ ഭർത്താവിന്റെ അടുത്തേക്ക് പോകുന്നതിനിടെയാണ് അവർ അപ്രതീക്ഷിതമായി മരിച്ചത്. യുകെയിൽ ക്ലിനിക്കൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയായിരുന്നു നേഹ.

എറണാകുളം കൂത്താട്ടുകുളം സ്വദേശികളാണ് നേഹയുടെ മാതാപിതാക്കൾ. നേഹയുടെ ആകസ്മിക മരണം യുകെയിലെയും ഓസ്‌ട്രേലിയയിലെയും മലയാളി സമൂഹത്തിന് വളരെ വേദനാജനകമായ വാർത്തയാണ്. 2021 ഓഗസ്റ്റ് 21 നാണ് ഓസ്‌ട്രേലിയയിൽ താമസിക്കുന്ന മലയാളി കുടുംബമായ ബേബി എബ്രഹാമിന്റെയും ലൈസ ബേബിയുടെയും മകൻ ബിനിൽ ബേബിയും നേഹയും വിവാഹിതരായത്. കോട്ടയം പാലാ സ്വദേശികളാണ് ബിനിലിന്റെ മാതാപിതാക്കൾ. വിവാഹശേഷം ഓസ്‌ട്രേലിയയിലേക്കുള്ള യാത്രയുടെ സന്തോഷം പങ്കുവെക്കാനാണ് നേഹ ജോർജ് കൂട്ടുകാർക്കൊപ്പം ഒരു യാത്രയയപ്പ് പാർട്ടിയിൽ പങ്കെടുത്ത് വീട്ടിലെത്തിയത്. തുടർന്ന് ഇന്ന് രാവിലെയാണ് കുഴഞ്ഞു വീണത്. സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

ലീഡ്‌സിൽ മലയാളി വിദ്യാർത്ഥിനി കാറിടിച്ച് മരിച്ചു; ദാരുണാന്ത്യം ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കവേ

മരണത്തെ തുടർന്നുള്ള തുടർനടപടികൾക്കും ക്രമീകരണങ്ങൾക്കുമായി ബ്രൈറ്റണിലെ മലയാളി അസോസിയേഷൻ പ്രവർത്തകർ നേഹയുടെ കുടുംബത്തോടൊപ്പമുണ്ട്. സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഇന്നലെ ലീഡ്‌സിൽ 25കാരിയായ ആതിര അനിൽകുമാർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതിന്റെ വാർത്ത വന്നതിന്റെ പിന്നാലെയാണ് യുകെ മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി നേഹയുടെ മരണവാർത്തയെത്തുന്നത്.

നേഹ ജോർജ്ജിന്റെ ആകസ്മിക നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, യുക്മ ദേശീയ വക്താവ് അഡ്വ എബി സെബാസ്റ്റ്യൻ, യുക്മ ലെയ്സൺ ഓഫീസർ മനോജ്‌കുമാർ പിള്ള, ദേശീയ സമിതിയംഗം ഷാജി തോമസ്, സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡണ്ട് സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി ജിപ്സൺ തോമസ്, ട്രഷറർ സനോജ് ജോസ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more